ബിഹാറിൽ പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 20 ന് നടക്കും. പ്രധാന മന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.നിരവധി കേന്ദ്ര മന്ത്രിമാരും എൻഡിഎയുടെ ഉന്നത നേതാക്കളും സത്യ പ്രതിജ്ഞ ചടങ്ങിൽ പങ്കാളിയാവും.എൻഡിഎ ഉന്നത നേതാക്കൾ ആഭ്യന്തര മന്ത്ര അമിത് ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു.പുതിയ സർക്കാർ രൂപികരിക്കുന്നതിന് ഉള്ള ചർച്ചകൾ നടന്നതിന് ശേഷമാണ് തീയ്യതി പ്രഖ്യാപിച്ചത്.ബിജെപിക്ക് 15 മന്ത്രി സ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രി സ്ഥാനങ്ങളും ലഭിക്കും.നിതീഷ് കുമാർ തന്നെ മുഖ്യ മന്ത്രിയായി തുടരുമെന്നാണ് ലഭിക്കുന്ന വിവരം.കഴിഞ്ഞ ദിവസം നിതീഷ് കുമാറിന്റെ വസതിയിലെത്തിയ ബിജെപി നേതാക്കൾ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരുന്നു. അന്തിമ കണക്ക് പ്രകാരം ബിജെപി 89 ഉം ജെഡിയു 85 സീറ്റുകളുമാണ് നേടിയത്.
ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും അധികാരമേൽക്കും; സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 20 ന്
