ഇന്ത്യയുടെ 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ല
ഇന്ത്യയെ എങ്ങനെയും താഴ്ത്തിക്കെട്ടാനും, നമ്മുടെ പ്രതിരോധശേഷിയെ കുറിച്ച് സംശയങ്ങൾ ഉണ്ടാക്കാനും പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നുള്ള ഒരു എവിയേഷൻ മാസികയായ ഫ്ലൈറ്റ് ഗ്ലോബൽ ഒരു പുതിയ കഥയുമായി ഇറങ്ങിയിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ല എന്നാണ് ഇവരുടെ പുതിയ കണ്ടുപിടുത്തം. 36 വിമാനങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 32 എണ്ണം മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ എന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത് കേൾക്കുമ്പോൾ തന്നെ നമ്മൾ ഒന്ന് ചിരിച്ചു പോകും. കാരണം, ഇവർ ഇപ്പോഴും പഴയ ആ കാലത്താണ് ജീവിക്കുന്നത്. ഇന്ത്യ എന്നത് പണ്ടത്തെ പോലെ എന്തിനും ഏതിനും അവരെ ആശ്രയിച്ചിരുന്ന, അല്ലെങ്കിൽ അവർ പറയുന്ന കണക്കുകൾ കേട്ട് പേടിച്ചു നിന്നിരുന്ന ഒരു രാജ്യമാണെന്നാണ് ബ്രിട്ടീഷുകാരും ഇത്തരം മാസികകളും ഇപ്പോഴും വിചാരിച്ചിരിക്കുന്നത്. ലോകം എത്ര മാറി, ഇന്ത്യ എത്രത്തോളം മുന്നോട്ട് പോയി എന്നൊന്നും ഇവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നതാണ് സത്യം. സ്വന്തം നാട്ടിലെ കാര്യങ്ങളും അവരുടെ ഇപ്പോഴത്തെ അവസ്ഥയും എന്താണെന്ന് നോക്കാതെയാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങളെ കുറിച്ച് കണക്കെടുക്കാൻ ഇവർ വരുന്നത്. പണ്ട് ലോകം മുഴുവൻ ഭരിച്ചിരുന്ന ആ പഴയ അഹങ്കാരത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴും ചില ബ്രിട്ടീഷ് പ്രസിദ്ധീകരണങ്ങളിൽ കാണുന്നത്. പക്ഷേ കാലം മാറി, ഇന്ത്യ മാറി, നമ്മുടെ സൈന്യത്തിന്റെ കരുത്തും മാറി. എന്നിട്ടും പഴയ തഴക്കം വിടാതെ, ഗതികെട്ടിരിക്കുന്ന അവസ്ഥയിലാണ് ഇവർ ഇപ്പോഴും ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത്.
എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചതെന്ന് നമുക്ക് വ്യക്തമായി നോക്കാം. ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ 36 റഫാൽ വിമാനങ്ങളാണ് ഈ ചർച്ചകളുടെയെല്ലാം കേന്ദ്രം. അതിൽ 28 എണ്ണം ഒറ്റ സീറ്റ് വിമാനങ്ങളും എട്ട് എണ്ണം രണ്ട് പൈലറ്റുമാർക്ക് ഇരിക്കാവുന്ന ഇരട്ട സീറ്റ് വിമാനങ്ങളുമാണ്. ഫ്ലൈറ്റ് ഗ്ലോബൽ പുറത്തിറക്കിയ പുതിയ വേൾഡ് എയർഫോഴ്സസ് ഡയറക്ടറിയിൽ ഇന്ത്യൻ വ്യോമസേനയുടെ സജീവ വിമാനങ്ങളുടെ പട്ടികയിൽ 32 റഫാലുകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ പൊക്കിക്കൊണ്ടാണ് സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും വലിയ പ്രചാരണങ്ങൾ നടക്കുന്നത്. നാല് വിമാനങ്ങൾ എവിടെ പോയി, പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ അവ വെടിവെച്ചിട്ടതാണോ, അതോ വിവരങ്ങൾ മറച്ചുവെക്കുകയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. എന്നാൽ ഈ പട്ടികയിൽ 32 വിമാനങ്ങൾ സജീവ വിഭാഗത്തിൽ ഉൾപ്പെടുത്തി എന്നല്ലാതെ, നാല് വിമാനങ്ങൾ തകർന്നുവെന്നോ ശത്രു വെടിവെച്ചിട്ടെന്നോ യാതൊരു തെളിവും ആ റിപ്പോർട്ടിൽ നിരത്തുന്നില്ല. ഈ കുറവിന് വ്യക്തമായ ഒരു വിശദീകരണം പോലും നൽകാതെയാണ് ഇത്തരം കണക്കുകൾ നിരത്തുന്നത്. ഒരു പട്ടികയിലെ അക്കം മാത്രം കണ്ട് നാല് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടു എന്ന് വിധി എഴുതുന്നത് എത്രത്തോളം വിവരക്കേടാണ് എന്ന് ആലോചിച്ചു നോക്കുക.
ഇവിടെയാണ് ഈ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചുകൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ മുൻ ഉപമേധാവിയായ എയർ മാർഷൽ നർമദേശ്വർ തിവാരി രംഗത്ത് വരുന്നത്. ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ വാക്കുകളല്ല ഇത്, വ്യോമസേനയുടെ ഉന്നത പദവിയിൽ ഇരുന്ന, ഓപ്പറേഷൻ സിന്ദൂർ സമയത്ത് സജീവമായി ഉണ്ടായിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ വാക്കുകളാണ്. എക്സിലൂടെ അദ്ദേഹം വളരെ രൂക്ഷമായ ഭാഷയിലാണ് ഫ്ലൈറ്റ് ഗ്ലോബലിനെ വിമർശിച്ചത്. റിപ്പോർട്ടിലെ കണക്കുകൾ വസ്തുതാപരമായി പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മാത്രമല്ല, ഈ ബ്രിട്ടീഷ് മാസികയ്ക്ക് വിവരങ്ങൾ നൽകുന്ന സ്രോതസ്സുകൾ ഏതാണെന്നും അവരുടെ വിശ്വാസ്യത എന്താണെന്നും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാരണം, ഇവർ നൽകുന്ന വിവരങ്ങൾ മുൻപും പലതവണ തെറ്റാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്.
കഴിഞ്ഞ വർഷം പാകിസ്ഥാനുമായി ഉണ്ടായ സംഘർഷത്തിനിടയിലും ഇതുപോലുള്ള നുണക്കഥകൾ പ്രചരിച്ചിരുന്നു. അന്ന് പാകിസ്ഥാൻ ഇന്ത്യയുടെ നിരവധി റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന വാർത്ത കൊടുത്തതും, ആ വിമാനങ്ങളുടെ തിരിച്ചറിയൽ നമ്പറുകളായ ടെയിൽ നമ്പറുകൾ പുറത്തുവിട്ടതും ഇതേ കൂട്ടരാണ്. എന്നാൽ ആ നമ്പറുകളിലുള്ള വിമാനങ്ങൾ പിന്നീട് വിവിധ അന്താരാഷ്ട്ര സൈനിക അഭ്യാസപ്രകടനങ്ങളിൽ പങ്കെടുക്കുന്നത് ലോകം കണ്ടതാണ്. അപ്പോൾ ആ ടെയിൽ നമ്പറുകൾ വെടിവെച്ചിട്ടു എന്നത് എത്ര വലിയ തട്ടിപ്പായിരുന്നു എന്ന് അന്നേ വ്യക്തമായതാണ്. അതുപോലെ തന്നെയായിരുന്നു ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ റഫാൽ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗിനെ പാകിസ്ഥാൻ പിടികൂടി എന്ന വ്യാജ പ്രചാരണവും. യുദ്ധവിമാനം തകർത്ത് അവരെ തടവിലാക്കി എന്നൊക്കെ വലിയ കഥകൾ മെനഞ്ഞുണ്ടാക്കി. പക്ഷേ പിന്നീട് രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം അമ്പാല വ്യോമത്താവളത്തിൽ അവർ പുഞ്ചിരിയോടെ നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ ആ നുണക്കഥയുടെ പൊള്ളത്തരം പൊളിഞ്ഞു. യുദ്ധഭൂമിയിൽ നേരിടാൻ കഴിയാത്തപ്പോൾ ഇത്തരം വിവരയുദ്ധങ്ങളിലൂടെയും വ്യാജ വാർത്തകളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്തിന്റെ ആത്മവിശ്വാസം തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്.
2025 മെയ് ഏഴിന് കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ധൂർ നടത്തിയത്. പാകിസ്ഥാന്റെ ഉള്ളിലുള്ള ഭീകര ക്യാമ്പുകൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകി, മെയ് പത്തിന് സംഘർഷം അവസാനിക്കുകയും ചെയ്തു. ആ സമയത്ത് ഇന്ത്യയ്ക്ക് വിമാനനഷ്ടങ്ങൾ ഉണ്ടായോ എന്ന ചർച്ചകൾ ഉയർന്നിരുന്നു. മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ ചില നഷ്ടങ്ങളും തന്ത്രപരമായ പിഴവുകളും ഉണ്ടായതായി പരാമർശിച്ചിട്ടുണ്ടെങ്കിലും, പാകിസ്ഥാൻ പ്രചരിപ്പിച്ച നാല് റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന അവകാശവാദം അവർ തള്ളിക്കളഞ്ഞു. പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതുപോലെ, പരീക്ഷയിൽ പ്രധാനം ഫലമാണ്, അല്ലാതെ പെൻസിൽ ഒടിഞ്ഞോ പേന നഷ്ടമായോ എന്നതല്ല. നമ്മൾ ലക്ഷ്യം കണ്ടോ എന്നതാണ് പ്രധാനം.
ഫ്ലൈറ്റ് ഗ്ലോബലിന്റെ കണക്കുകൾ തെറ്റാണെന്ന് തെളിയിക്കുന്ന മറ്റൊരു കാര്യം കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. ഈ വർഷം ജൂണിൽ ഇന്ത്യൻ വ്യോമസേന കൈവശമുള്ള 36 റഫാൽ വിമാനങ്ങൾക്കും ബ്രിഡ്ജ് സപ്പോർട്ട് നൽകുന്നതിനുള്ള കരാറിനായി ടെൻഡർ ക്ഷണിച്ചിരുന്നു. 36 വിമാനങ്ങൾക്കും പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ടെൻഡർ വിളിക്കുന്നത്, ആ വിമാനങ്ങളെല്ലാം വ്യോമസേനയുടെ കൈവശമുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണ്. വിമാനങ്ങളുടെ പ്രവർത്തന സജ്ജതയും അറ്റകുറ്റപ്പണികളും സാങ്കേതിക പിന്തുണയും എല്ലാം വ്യത്യസ്ത കാര്യങ്ങളാണ്. ഒരു നിമിഷം കൊണ്ട് എല്ലാം പറത്തുന്നു എന്നതല്ല, നമ്മുടെ കൈവശം എത്ര വിമാനങ്ങൾ ഉണ്ട് എന്നതാണ് കണക്ക്. മാത്രമല്ല, ഇന്ത്യയുടെ പ്രതിരോധശേഷി എന്നത് ഏതെങ്കിലും ഒരു വിമാനത്തിന്റെ കണക്കിൽ ഒതുങ്ങുന്നതല്ല. റഫാൽ, സുഖോയ്, തേജസ് തുടങ്ങി നിരവധി യുദ്ധവിമാനങ്ങളും മറ്റ് അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും ചേർന്നാണ് നമ്മുടെ ആകാശ സുരക്ഷ കാത്തുസൂക്ഷിക്കുന്നത്.
ഇതിനിടയിലാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയെ ദുർബലപ്പെടുത്താനും സൈന്യത്തിൽ വിള്ളലുകൾ ഉണ്ടാക്കാനും ചില ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന ആരോപണങ്ങളും ശക്തമാകുന്നത്. അമേരിക്കയിലെ ചില എൻജിഒകളും ഡീപ് സ്റ്റേറ്റും ചേർന്ന് ഇന്ത്യയിൽ പല അജണ്ടകളും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും, അതിന് ചില രാഷ്ട്രീയ നീക്കങ്ങളും മാധ്യമ റിപ്പോർട്ടുകളും കൂട്ടുനിൽക്കുന്നുണ്ടെന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്. അഗ്നിവീർ പദ്ധതിയെ വിമർശിച്ചതും, മുൻ കരസേന മേധാവി എം.എം. നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാക്കിയതും എല്ലാം ഇതിന്റെ ഭാഗമായി കാണുന്നവരുണ്ട്. ഒടുവിൽ നരവനെ തന്നെ ആ വിവാദങ്ങൾ തള്ളിപ്പറഞ്ഞതോടെ കാര്യങ്ങളുടെ കിടപ്പ് എല്ലാവർക്കും മനസ്സിലായി. അതുപോലെ തന്നെയാണ് ഓപ്പറേഷൻ സിന്ധൂർ സമയത്ത് അമേരിക്കയിൽ നിന്നുണ്ടായ ചില അവകാശവാദങ്ങളും. ആറ് റഫാലുകൾ വെടിവെച്ചിട്ടു എന്നൊക്കെ പറഞ്ഞ് പ്രചാരണങ്ങൾ ഉണ്ടായെങ്കിലും, ഇന്ത്യയുടെ പ്രതിരോധ കരുത്തിനെ തകർക്കാൻ ഇതൊന്നിനും കഴിഞ്ഞിട്ടില്ല.
ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇതിനകം തന്നെ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ഫ്രാൻസിൽ നിന്ന് 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങുന്നതിനെക്കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്. ഒരു ഭാഗത്ത് നൂറുകണക്കിന് പുതിയ വിമാനങ്ങൾ വാങ്ങാനും സ്വന്തമായി വികസിപ്പിക്കാനും ഇന്ത്യ കുതിക്കുമ്പോൾ, മറുഭാഗത്ത് പഴയ കണക്കുകൾ നിരത്തിയും തെളിവില്ലാത്ത റിപ്പോർട്ടുകൾ ഇറക്കിയും ഇന്ത്യയെ അപമാനിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ ഗതികേടാണ്. ബ്രിട്ടീഷ് മാസികകൾക്കും മറ്റു വിദേശ ഏജൻസികൾക്കും ഇപ്പോഴും മനസ്സിലാകാത്തത് അതാണ്. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാണ്, ശക്തമായ സൈനിക കരുത്തുള്ള രാജ്യമാണ്. പഴയ കോളനി കാലത്തെ മനോഭാവവും വെച്ച്, ഇന്ത്യയെ പേടിപ്പിക്കാമെന്നോ താഴ്ത്തിക്കെട്ടാമെന്നോ കരുതി ഇറങ്ങുന്നവർ സ്വയം പരിഹാസ്യരാവുകയാണ് ചെയ്യുന്നത്.
രാജ്യത്തിന്റെ സുരക്ഷയുടെയും പ്രതിരോധ കരുത്തിന്റെയും കാര്യത്തിൽ നരേന്ദ്ര മോദി സ്വീകരിച്ചിട്ടുള്ള ഉറച്ച നിലപാടുകളാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. പഴയതുപോലെ വിദേശ രാജ്യങ്ങളുടെ റിപ്പോർട്ടുകൾക്കോ ഭീഷണികൾക്കോ മുന്നിൽ പതറി നിൽക്കുന്ന ഒരു ഇന്ത്യയല്ല ഇന്ന് കാണുന്നത്. രാജ്യസുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, കൃത്യവും ശക്തവുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന നേതൃത്വമാണ് മോദിയുടേത്. ഓപ്പറേഷൻ സിന്ധൂർ പോലുള്ള നിർണ്ണായക ഘട്ടങ്ങളിൽ ഭീകരതയ്ക്കും ശത്രുക്കൾക്കുമെതിരെ ഇന്ത്യ കാണിച്ച ആത്മവിശ്വാസവും കൃത്യതയും ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകാനും, പ്രതിരോധ മേഖലയിൽ ആധുനികവൽക്കരണവും തദ്ദേശീയ ഉൽപ്പാദനവും വേഗത്തിലാക്കാനും മോദി സർക്കാർ നടത്തിയ ഇടപെടലുകൾ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. റഫാൽ കരാറുകൾ മുതൽ തേജസ്, സുഖോയ് തുടങ്ങിയ സംവിധാനങ്ങളുടെ വികാസവും, നാവികസേനയ്ക്കും വ്യോമസേനയ്ക്കുമുള്ള പുതിയ കരാറുകളുമെല്ലാം ആ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ്. വിദേശ മാധ്യമങ്ങളോ മറ്റു ശക്തികളോ എന്ത് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടാലും, ശക്തമായ നേതൃത്വവും കരുത്തുറ്റ സൈന്യവും ഒത്തുചേരുമ്പോൾ രാജ്യത്തിന്റെ അഭിമാനവും സുരക്ഷയും സുഭദ്രമായിരിക്കും എന്ന വിശ്വാസമാണ് മോദിയുടെ നേതൃത്വം ജനങ്ങൾക്ക് നൽകുന്നത്.
പണ്ട് ലോകം ഭരിച്ചിരുന്നെന്ന പഴയ ഭൂതകാലത്തിന്റെ നിഴലിൽ ഇരുന്നുകൊണ്ട്, ഇപ്പോഴും എന്തൊക്കെയോ വലിയ കാര്യങ്ങളാണെന്ന് സ്വയം കരുതി ഇരിക്കുകയാണ് പലരും. സ്വന്തം നാട്ടിലെ കാര്യങ്ങളും, അവിടുത്തെ രാഷ്ട്രീയ-സാമ്പത്തിക അവസ്ഥകളും എന്താണെന്ന് പോലും നോക്കാതെയാണ്, ഇന്ത്യയുടെ യുദ്ധവിമാനങ്ങളുടെ കണക്കെടുക്കാൻ ഇറങ്ങിയിരിക്കുന്നത്. ഒരു പട്ടികയിലെ നമ്പറും വെച്ച് നാല് റഫാൽ കാണാനില്ലെന്ന് പറയുമ്പോൾ, തങ്ങൾ എന്തോ വലിയ രഹസ്യം കണ്ടുപിടിച്ചു എന്ന മട്ടിലാണ് ഇവരുടെ ഭാവം. ഇന്ത്യയെ പഴയ ആ പഴയ ഇന്ത്യയായി തന്നെയാണ് ഇവർ ഇപ്പോഴും മനസ്സിൽ കണ്ടിരിക്കുന്നത്. ബ്രിട്ടനിൽ നിന്ന് വല്ല റിപ്പോർട്ടും വന്നാൽ ഉടൻ തന്നെ ലോകം മുഴുവൻ അത് ഏറ്റെടുക്കും എന്ന പഴയ കാലത്തെ ധാരണ ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ കാലം മാറി, ഇന്ത്യ മാറി, ആളുകളുടെ ചിന്താഗതിയും മാറി. സ്വന്തം കാര്യങ്ങൾ പോലും നേരെ ചൊവ്വേ മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ്, ഇന്ത്യയുടെ പ്രതിരോധശേഷിയെ കുറിച്ച് പഠിക്കാൻ വരുന്നത് എന്നോർക്കുമ്പോൾ ശരിക്കും ചിരിയാണ് വരുന്നത്. പഴയ ആ പ്രതാപത്തിന്റെ ഓർമ്മകളും പേറി നടക്കുന്ന ഇവർ, ഇനിയെങ്കിലും യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിവരുന്നത് നല്ലതാണ്. കാരണം, ഈ പഴയ തമാശകൾ കൊണ്ടൊന്നും ഇന്നത്തെ ഇന്ത്യയെ ഞെട്ടിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ല
