മോദി വിരുദ്ധത തലയ്ക്ക് പിടിച്ച് സ്വന്തം രാജ്യത്തെ വിദേശികൾക്ക് മുൻപിൽ നാണംകെടുത്താൻ നോക്കുന്ന കുറച്ചു ജന്മങ്ങളുണ്ട് ഇവിടെ! അവർക്കുള്ള മറുപടി ആണ് ഇ വിഡിയോ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്തകളിലും ഒരു വലിയ തള്ളൽ നമ്മൾ കാണുന്നുണ്ട്. എന്താണ് സംഭവം എന്നല്ലേ? നമ്മുടെ പ്രധാനമന്ത്രി നറേന്ദ്ര മോദി നോർവേ സന്ദർശിച്ചപ്പോൾ അവിടെയുള്ള ഒരു മാധ്യമപ്രവർത്തക അദ്ദേഹത്തോട് ചോദ്യം ചോദിച്ചിട്ട് അദ്ദേഹം മറുപടി പറയാതെ ‘പേടിച്ചോടി’ എന്ന രീതിയിലാണ് ഇവിടെയുള്ള ചിലർ വലിയ തോതിൽ പ്രചരിപ്പിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ അവിടെ ഉണ്ടായത് എന്ന് നമുക്ക് നോക്കാം. ഇതിന്റെ പിന്നിലെ കള്ളക്കളികളും അന്താരാഷ്ട്ര നാടകവും കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും!
ഒന്നാമത്തെ കാര്യം, ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ല എന്ന് ഇവിടെയിരുന്ന് നിലവിളിക്കുന്ന ചിലരുണ്ട്. ആരാണ് സുഹൃത്തുക്കളെ പറയുന്നത് ഇവിടെ സ്വാതന്ത്ര്യം ഇല്ല എന്ന്? രാവിലെ എഴുന്നേറ്റതുമുതൽ രാത്രി കിടക്കുന്നതുവരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ചാനലിലിരുന്ന് നഖശിഖാന്തം വിമർശിക്കാനും, സോഷ്യൽ മീഡിയയിലൂടെ തെറിവിളിക്കാനും ഇവിടെയുള്ള മാധ്യമങ്ങൾക്കും ആളുകൾക്കും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും കിട്ടാത്ത അത്രയും സ്വാതന്ത്ര്യം ഇവിടെ അനുഭവിച്ചുകൊണ്ട്, പ്രധാനമന്ത്രിയെ എത്ര അധിക്ഷേപിച്ചിട്ടും അതിനൊന്നും പ്രതികരിക്കാതെ അദ്ദേഹം തന്റെ ജോലി ചെയ്യുകയാണ്. ഇതിപ്പോ വേറെ വല്ല രാജ്യത്തുമാണ് ഇങ്ങനെ ഭരണാധികാരികളെ തെറിവിളിക്കുന്നതെങ്കിൽ അപ്പോൾ തന്നെ അവന്റെയൊക്കെ തല പോയേനെ! പക്ഷേ ഇന്ത്യ അങ്ങനെയാണോ? ഇവിടെ ആർക്കും എന്തും വിളിച്ചു പറയാം, ആരും ചോദിക്കാനില്ല. ഈ ഒരു സ്വാതന്ത്ര്യം ഇവിടെ അനുഭവിച്ചുകൊണ്ടാണ് ഇവർ വിദേശത്ത് പോയി ഇന്ത്യയെ നാണംകെടുത്താൻ നോക്കുന്നത്. ഇവിടുത്തെ പത്രങ്ങൾ എടുത്തു നോക്കൂ, സർക്കാരിനെതിരെ എന്തെല്ലാം വാർത്തകളാണ് ദിവസവും വരുന്നത്? അതിനെയെല്ലാം സഹിഷ്ണുതയോടെ നേരിടുന്ന ഒരു പ്രധാനമന്ത്രിയെയാണ് ഇവർ മാധ്യമവേട്ടക്കാരനായി ചിത്രീകരിക്കുന്നത്.
നോർവേയിൽ എന്താണ് സംഭവിച്ചത് എന്ന് വെച്ചാൽ, അവിടെ നോർവേ പ്രധാനമന്ത്രിയും നറേന്ദ്ര മോദിയും പങ്കെടുത്ത ആ ഔദ്യോഗിക പരിപാടിയിൽ മാധ്യമങ്ങളുമായി സംസാരിക്കാനോ ചോദ്യോത്തരങ്ങൾക്കോ ഉള്ള ഒരു സമയവും മുൻകൂട്ടി നിശ്ചയിച്ചിട്ടേ ഉണ്ടായിരുന്നില്ല. നയതന്ത്ര തലത്തിലുള്ള ഇത്തരം വലിയ മീറ്റിംഗുകളിൽ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ കാര്യങ്ങൾ നടക്കൂ എന്ന് ഈ പറയുന്ന പത്രപ്രവർത്തക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും, പരിപാടി കഴിഞ്ഞ് പ്രധാനമന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ അവർ ക്യാമറയുമായി പുറകെ ചെന്ന് ചോദിക്കുകയാണ്, നിങ്ങൾ എന്തുകൊണ്ട് മാധ്യമങ്ങളെ കാണുന്നില്ല എന്ന്. ഇവിടെയാണ് അവരുടെ കുബുദ്ധി നമ്മൾ തിരിച്ചറിയേണ്ടത്. അവിടെ മറുപടി പറയാൻ നിന്നാൽ അത് നയതന്ത്ര നിയമങ്ങളുടെ ലംഘനമാകും, മറുപടി പറയാതെ പോയാൽ അതിനെ പേടിച്ച് ഓടി എന്ന് ചിത്രീകരിക്കാം. ഇതാണ് അവർ ലക്ഷ്യം വെച്ചത്.
ഒരു കാര്യം ഓർക്കണം, ഭാരതം പോലൊരു മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു വിദേശ രാജ്യം സന്ദർശിക്കുന്നത് കൃത്യമായ ലക്ഷ്യങ്ങളോടെയും മിനിറ്റുകൾ വെച്ച് പ്ലാൻ ചെയ്ത സമയക്രമത്തോടെയുമാണ്. അവിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ചർച്ചകൾ നടത്താനുണ്ട്, നയതന്ത്ര കരാറുകൾ ഒപ്പിടാനുണ്ട്. ആ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഔദ്യോഗിക പരിപാടികൾ തീർത്ത് അദ്ദേഹത്തിന് അടുത്ത രാജ്യങ്ങളിലേക്ക് യാത്ര തിരിക്കേണ്ടതുണ്ട്. അല്ലാതെ, മുൻകൂട്ടി നിശ്ചയിക്കാത്ത, പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് വഴിയിൽ ക്യാമറയും പിടിച്ച് നിൽക്കുന്ന ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മുന്നിൽ സമയം കളയാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് കഴിയില്ല. ഉത്തരവാദിത്തപ്പെട്ട ഒരു ഭരണാധികാരി കൃത്യമായ സമയനിഷ്ഠയോടെ തന്റെ ജോലി ചെയ്ത് മുന്നോട്ട് പോവുകയാണ് ചെയ്തത്. മാത്രമല്ല, അദ്ദേഹത്തിന് വിദേശ യാത്രകൾ കഴിഞ്ഞ് ഉടനെ തന്നെ ഇന്ത്യയിലേക്ക് തിരിച്ചു വന്നിട്ട് ഇവിടുത്തെ കോടിക്കണക്കിന് ജനങ്ങളുടെ കാര്യങ്ങളും രാജ്യഭരണവും നോക്കേണ്ടതുണ്ട്. അല്ലാതെ അവിടെ വെറുതെ തർക്കിച്ചു നിൽക്കാൻ അദ്ദേഹത്തിന് സമയമില്ല.
ഹീറോയാകാൻ നോക്കിനാണംകെട്ടു തിരിച്ചടിച്ച് മോദി
