ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഒക്ടോബർ 26-ന് നടക്കും.ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും.
ഒക്ടോബര്‍ 29,30 തീയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 2 നാണ് ഫൈനല്‍. 12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.