വടക്കൻ സിക്കിമിൽ ശക്തമായ മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്നു സൈനികർ മരിച്ചു.ആറ് സൈനികരെ കാണാതായതായും നാല് സൈനികരെ രക്ഷിച്ചതായുമാണ് വിവരം.കഴിഞ്ഞ ദിവസം രാത്രിയിലാണ് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. കരസേനയുടെ ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.അപകടത്തിൽ സൈനികർക്ക് പുറമെ നിരവധി പേരെ കാണാതായതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.
വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചില്‍, മൂന്ന് സൈനികര്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ ഊർജിതം
