പരിവര്‍ത്തന്‍ യാത്രക്കൊരുങ്ങി ബംഗാള്‍ ബിജെപി; മണ്ഡലംതോറും പരിപാടികള്‍

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി പരിവര്‍ത്തന്‍ പ്രചാരണ യാത്രക്കൊരുങ്ങി ബിജെപി.തുടര്‍ച്ചയായുള്ള മമത സര്‍ക്കാരിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ദുര്‍ഭരണം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, ബിജെപിയുടെ വികസന അജണ്ടയെ കുറിച്ച് അവബോധം ഉണ്ടാക്കി എടുക്കുന്നതിനുമാണ് പരിവര്‍ത്തന്‍ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. മാര്‍ച്ച് ഒന്നിന് ബംഗാളിലെ ഒമ്പത് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് ഒരേസമയം പരിവര്‍ത്തന്‍ യാത്രകള്‍ക്ക് തുടക്കമിടും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയും നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ഈ യാത്ര താഴെത്തട്ടിലുള്ള പാര്‍ട്ടി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനുമാണ് ലക്ഷ്യമിടുന്നത്. യാത്രകളുടെ സമാപനത്തോടനുബന്ധിച്ച് ബംഗാളില്‍ സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *