യുദ്ധത്തിന്റെ ആഘാതം കുറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; കോൺഗ്രസ് പരിഭ്രാന്തി പരത്തുന്നു: പ്രധാനമന്ത്രി

ലോകമെമ്പാടും യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ രാജ്യത്തെ പൗരന്മാർക്ക് അതിന്റെ ആഘാതം പരമാവധി കുറയ്‌ക്കാൻ സാധ്യമായതെല്ലാം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസാം സന്ദർശനത്തിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ചും ഉദ്്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ യുദ്ധത്തിന്റെ രാഷ്‌ട്രത്തിലെ പൗരന്മാർക്ക് ഉണ്ടാകുന്ന ആഘാതം കുറയ്‌ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ നിർണായക ഘട്ടത്തിൽ, ഉത്തരവാദിത്വമുള്ള ഒരു രാഷ്‌ട്രീയ സ്ഥാപനത്തിന്റെ പങ്ക് കോൺഗ്രസ് പാർട്ടി നിറവേറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ദേശീയ താൽപ്പര്യവുമായി ബന്ധപ്പെട്ട ഈ സുപ്രധാന ദൗത്യത്തിൽ കോൺഗ്രസ് വീണ്ടും പരാജയപ്പെട്ടു. രാജ്യം ബുദ്ധിമുട്ടുകളിൽ കുടുങ്ങുമെന്ന് പ്രതീക്ഷിച്ച്, രാജ്യത്തിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തുകയാണ്. പിന്നീടും മോദിയെ വിമർശിക്കാനുള്ള അവസരങ്ങളും കാരണങ്ങളും ഇപ്പോഴേ ഉണ്ടാക്കിവെക്കുകയാണ് കോൺഗ്രസ്സെന്ന് മോദി പറഞ്ഞു. അങ്ങനെ ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനം സഹിക്കാനാകാത്ത ലോകമെമ്പാടുമുള്ള ശക്തികളുടെ കൈയിലെ ചട്ടുകമായി കോൺഗ്രസ് മാറുകയാണെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *