പാകിസ്ഥാന് ഇതിലും നാണക്കേടുണ്ടോ?

ഒരുകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഉറക്കം കെടുത്തിയ, ചോരപ്പുഴ ഒഴുക്കാൻ പദ്ധതിയിട്ട പാക് ഭീകരസംഘടനകൾ ഇന്ന് എവിടെയാണെന്ന് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് പരിതാപകരമായ ഒരു ചിത്രമാണ്. ഒരു കാലത്ത് ഇന്ത്യയെ പേടിസ്വപ്നമായി വേട്ടയാടിയിരുന്ന കൊടും ഭീകരരുടെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. ഇന്ത്യൻ സായുധ സേനയുടെയും ശക്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിക്ക് മുന്നിൽ വിറങ്ങലിച്ച്, എവിടെയെങ്കിലും ഒരു മാളത്തിൽ ഒളിച്ചിരിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനിലെ കുപ്രസിദ്ധ ഭീകരർ. ഇന്ത്യയെ തൊട്ടാൽ പാകിസ്ഥാനിൽ കയറി അടിച്ചിരിക്കും എന്ന കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ സേനയുടെയും പ്രഖ്യാപനം വെറുമൊരു വാക്കാമായിരുന്നില്ല. അത് പ്രവൃത്തിയിലൂടെ തെളിയിക്കപ്പെട്ടപ്പോൾ തകർന്നടിഞ്ഞത് ജയ്ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളുടെ അടിത്തറയാണ്. നേതാവ് എവിടെയാണെന്ന് പോലും തങ്ങളുടെ അനുയായികൾക്ക് കണ്ടെത്താനാവാത്ത വിധം നിസ്സഹായരായിരിക്കുകയാണ് ഈ ഭീകരർ. ഒടുവിൽ, ആളുകളെ കിട്ടാതായതോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകളും ഓഡിയോകളും നിർമ്മിച്ച് പിള്ളേരെ പറ്റിച്ച് ജീവിക്കേണ്ട ഗതികേടിലാണ് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എത്തിപ്പെട്ടിരിക്കുന്നത്.

ഭീകരവാദത്തോടുള്ള സമീപനത്തിൽ ഇന്ത്യ ചരിത്രപരമായ മാറ്റം വരുത്തിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നതോടുകൂടിയാണ്. “ആക്രമിച്ചാൽ തിരിച്ചടിക്കും, അതിർത്തി കടന്നും അടിക്കും” എന്ന നയം ഇന്ത്യ വളരെ കർശനമായി നടപ്പിലാക്കി. ഉറി ആക്രമണത്തിനു ശേഷമുള്ള , പുൽവാമ ആക്രമണത്തിന് മറുപടിയായി നടത്തിയ വ്യോമാക്രമണവുമെല്ലാം ഭീകരവാദികൾക്ക് പാകിസ്ഥാൻ മണ്ണിൽപോലും സുരക്ഷിതത്വമില്ലെന്ന് ബോധ്യപ്പെടുത്തി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭീകരവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് നേരിടുന്ന ധീരമായ നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാകിസ്ഥാനിലെ ബഹാവൽപൂരിൽ ഇന്ത്യൻ സൈന്യം നടത്തിയ നിർണായക നീക്കങ്ങൾ. ബഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ മതം നോക്കി തരംതിരിച്ച് കൊലപ്പെടുത്തിയ ഭീകരവാദികൾക്ക് നൽകിയ ശക്തമായ മറുപടിയായിരുന്നു ഇന്ത്യയുടെ ഈ ശക്തമായ തിരിച്ചടി. ഈ മിന്നൽ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഇന്ത്യൻ സൈന്യം തരിപ്പണമാക്കി.

ഈ ആക്രമണത്തിൽ മസൂദ് അസറിന്റെ നിരവധി അടുത്ത ബന്ധുക്കളും വമ്പൻ ഭീകരരും അന്ന് വധിക്കപ്പെട്ടു. അയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ഇന്ത്യൻ സേന ഉന്മൂലനം ചെയ്തത്. പ്രിയപ്പെട്ടവരും സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച പ്രമുഖരും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ശൂന്യത എന്താണെന്ന് ഇന്ത്യൻ സൈന്യം അവർക്ക് കാണിച്ചുകൊടുത്തു. സൈന്യത്തിന്റെ ഇടിപേടിച്ചാണ് മസൂദ് അസർ പിന്നീട് ഒളിവിൽ പോയത്. അതിനുശേഷം ഇന്നുവരെ അയാളെ പൊതുവിടങ്ങളിൽ ആരും കണ്ടിട്ടില്ല. നേതൃത്വം ഇല്ലാതായതോടെ സംഘടനയുടെ ആത്മവിശ്വാസം തകരുകയും, പുതിയ ആളുകൾ സംഘടനയിലേക്ക് വരാൻ മടിക്കുകയും ചെയ്തു. അന്നുമുതൽ ഇന്ത്യയെ ഭയന്ന് ജീവിക്കാൻ വിധിക്കപ്പെട്ട ഭീകരരാണ് ഇപ്പോൾ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെയും എ.ഐ സാങ്കേതികവിദ്യയുടെയും മറവിൽ പുതിയ കളികൾക്ക് ശ്രമിക്കുന്നത്. ഇന്ത്യയുടെ പ്രതികാര നടപടികൾക്ക് മുന്നിൽ പതറിപ്പോയ ആ സംഘടന ഇന്ന് നാശത്തിന്റെ വക്കിലാണ്.

യഥാർത്ഥ നേതാവ് എവിടെയാണെന്ന് പോലും അറിയാതെ ജിഹാദി അനുയായികൾ ആശയക്കുഴപ്പത്തിലായപ്പോഴാണ് ഡ്യൂപ്ലിക്കേറ്റ് വീഡിയോകളുമായി ഭീകരർ രംഗത്തിറങ്ങിയത്. പഴയ വീഡിയോകൾ കാണിച്ച് ആളുകളെ പറ്റിക്കാൻ ആദ്യം നോക്കിയെങ്കിലും, അത് പഴയതാണെന്ന് പെട്ടെന്ന് തന്നെ ആളുകൾക്ക് മനസ്സിലായി. അങ്ങനെ റിക്രൂട്ട്മെന്റ് പൂർണമായും തകർന്നടിഞ്ഞു. വളരെ സജീവമായി മസൂദ് അസർ സംഘടനയെ ഇപ്പോഴും നയിക്കുന്നുണ്ട് എന്ന് വരുത്തതീർക്കാനാണ് ഭീകരർ ഈ എഐ തട്ടിപ്പിലേക്ക് കടന്നത്. മസൂദ് അസർ നേരിട്ട് സംസാരിക്കുന്ന രീതിയിൽ എഐ നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോകളിൽ ഇന്ത്യക്കെതിരെ ജിഹാദ് നടത്താനും കൂടുതൽ ചെറുപ്പക്കാരെ സംഘടനയിലേക്ക് ക്ഷണിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. എ.ഐ ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റും അൽപെയ്ദയും ഒക്കെ ഇത്തരം പ്രചാരണങ്ങൾ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജയ്ഷെ മുഹമ്മദ് ഇപ്പോൾ ലക്ഷ്യമിടുന്നത് വളരെ കൃത്യമായിട്ടുള്ള ഒരു വിഭാഗത്തെയാണ്.
നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാതെ അണികൾ പരക്കംപായുമ്പോൾ, അവരെ പിടിച്ചുനിർത്താൻ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഭീകരർ ഈ ഡിജിറ്റൽ നാടകത്തിന് മുതിർന്നത്. സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം അണികളെപ്പോലും നുണകൾ പറഞ്ഞ് പറ്റിക്കുന്ന നേതാവിന്റെ അവസ്ഥ ഭീകരവാദത്തിന്റെ പൊള്ളത്തരമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് പകരം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കാനുമുള്ള കുത്സിത ശ്രമങ്ങൾക്കാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഈ ശക്തികൾ എ.ഐ ഉപയോഗിക്കുന്നത്. എങ്കിലും ഇന്ത്യയുടെ ശക്തമായ സുരക്ഷാ കവചത്തിന് മുന്നിൽ ഇവരുടെ ഈ തട്ടിപ്പുകൾ അധികകാലം പിടിച്ചുനിൽക്കില്ലെന്ന് ചരിത്രം വ്യക്തമാക്കുന്നു.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഗ്രാമപ്രദേശങ്ങളിലുള്ള വലിയ വിദ്യാഭ്യാസമില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചെറുപ്പക്കാരെയാണ് ഇവർ വലയിലാക്കാൻ ശ്രമിക്കുന്നത്. ഈ പ്രദേശങ്ങളിൽ പ്രാദേശിക ഭാഷകളിൽ എഐ വീഡിയോകൾ പ്രചരിപ്പിക്കാനാണ് ഇവരുടെ പദ്ധതി. എഐ എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വലിയ അറിവില്ലാത്ത സാധാരണക്കാർക്ക് ഈ വ്യാജ വീഡിയോകൾ കണ്ടാൽ അത് യഥാർത്ഥ മസൂദ് അസർ തന്നെയാണെന്ന് തോന്നും. വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ അവർക്ക് കഴിയാത്തത് മുതലെടുത്ത് അവരെ എളുപ്പത്തിൽ ബ്രെയിൻ വാഷ് ചെയ്യാനാണ് ഭീകരരുടെ നീക്കം. മസൂദ് അസറിന്റെ നേതാവ് ഇപ്പോഴും ധൈര്യത്തോടെ തന്നെ മുമ്പിലുണ്ട്, നയിക്കാൻ ഒപ്പമുണ്ട് എന്നൊരു വ്യാജ ആത്മവിശ്വാസം അണികൾക്ക് നൽകുക മാത്രമാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ സമൂഹത്തിൽ വലിയതോതിൽ തെറ്റിദ്ധാരണകൾ പരത്താൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് വിവരസാങ്കേതികവിദ്യയിൽ വലിയ അവബോധമില്ലാത്ത ഉൾഗ്രാമങ്ങളിലെ യുവാക്കളെയാണ് ഇവർ ലക്ഷ്യമിടുന്നത് എന്നത് അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. മതത്തിന്റെയും തെറ്റായ ആദർശങ്ങളുടെയും പേരിൽ പാവപ്പെട്ട ചെറുപ്പക്കാരുടെ ജീവിതം വച്ചു കളിക്കുന്ന ഈ ഭീകരവാദികളുടെ തന്ത്രങ്ങളെ തകർക്കേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ആവശ്യകതയാണ്. പ്രാദേശിക ഭാഷകളിലെ നുണ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ബോധവൽക്കരണ പ്രവർത്തനങ്ങളും സുരക്ഷാ ഏജൻസികളുടെ ശക്തമായ നിരീക്ഷണവും അത്യന്താപേക്ഷിതമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നേതൃത്വത്തിൽ ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങൾ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഒന്നാണ്. ഭീകരവാദത്തിന്റെ സാങ്കേതിക മുഖങ്ങളെയും ഡിജിറ്റൽ തട്ടിപ്പുകളെയും വളരെ കൃത്യമായി നിരീക്ഷിക്കാൻ നമ്മുടെ ഇന്റലിജൻസ് ഏജൻസികൾക്ക് സാധിക്കുന്നുണ്ട്. ജയ്ഷെ മുഹമ്മദിന്റെ ഈ പുതിയ എ.ഐ തട്ടിപ്പുകളെയും റിക്രൂട്ട്മെന്റ് തന്ത്രങ്ങളെയും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ സമയബന്ധിതമായി വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. ഭൗതികമായ ആക്രമണങ്ങൾ മാത്രമല്ല, ഡിജിറ്റൽ ഇടങ്ങളിലൂടെയുള്ള തീവ്രവാദ പ്രചാരണങ്ങളെയും ഇന്ത്യ ഒരേപോലെ നേരിടുന്നുണ്ട്. ടെക്നോളജി എന്തൊക്കെ കൊണ്ടുവന്നാലും ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ ഭീകരർക്ക് കഴിയില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഈ കണ്ടെത്തലുകൾ.
സൈബർ സുരക്ഷാ രംഗത്തും ഇന്റലിജൻസ് രംഗത്തും ഇന്ത്യ കൈവരിച്ച വൻ മുന്നേറ്റങ്ങൾ ഭീകരവാദികളുടെ ഇത്തരം ഡിജിറ്റൽ നീക്കങ്ങളെ തുടക്കത്തിൽ തന്നെ തകർത്തെറിയാൻ സഹായിക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയും സുരക്ഷാ സേനയുടെ ജാഗ്രതയും കാരണം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ പൂർണ്ണമായും ഭദ്രമാണ്. ഭീകരവാദ സംഘടനകൾ ഏത് പുതിയ സാങ്കേതികവിദ്യ പുറത്തെടുത്താലും അതിനെ പ്രതിരോധിക്കാനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ വരുന്ന ആരെയും വെറുതെ വിടില്ല എന്ന നയമാണ് സർക്കാരിന്റേത്, ഇത് ഭീകരവാദികൾക്ക് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്
ചുരുക്കത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ ശക്തവും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ തിരിച്ചടിക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ നടുവൊടിഞ്ഞ ജയ്ഷെ മുഹമ്മദിന്റെ ജീവൻ രക്ഷാതന്ത്രം മാത്രമാണ് ഈ എ.ഐ വീഡിയോകൾ. ഒരിക്കൽ ഇന്ത്യയെ ഭീഷണിപ്പെടുത്തിയ കൊടുംഭീകരൻ, സ്വന്തം അണികളെ പോലും നേരിട്ട് കാണാൻ ഭയന്ന് ഒരു ഡ്യൂപ്ലിക്കേറ്റായി ഒളിച്ചു ജീവിക്കേണ്ടി വരുന്നത് തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ‘സീറോ ടോളറൻസ്’ നയത്തിന്റെ തിളക്കമാർന്ന വിജയം തന്നെയാണ്. എങ്കിലും, ഗ്രാമീണ മേഖലകളിലെ നമ്മുടെ ചെറുപ്പക്കാരെ എഐ തട്ടിപ്പിലൂടെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ഭീകരരുടെ ഈ പുതിയ തന്ത്രത്തിനെതിരെ സമൂഹം വലിയ ജാഗ്രത പാലിക്കേണ്ടതുണ്ട്. സർക്കാരും സുരക്ഷാ ഏജൻസികളും ജാഗ്രതയോടെ ഒപ്പമുള്ളപ്പോൾ, വ്യാജ പ്രചാരണങ്ങളെ തിരിച്ചറിഞ്ഞ് തോൽപ്പിക്കാൻ ഓരോ പൗരനും സാധിക്കണം. ഭീകരതയുടെ വേരുകൾ പൂർണ്ണമായി അറത്തുമാറ്റാൻ നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ നടത്തുന്ന ഈ നിരന്തര പോരാട്ടം ഭാരതത്തിന്റെ സുരക്ഷിതമായ ഭാവിയുടെ ശക്തമായ അടിത്തറയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും ഭീഷണി ഉയർത്തുന്ന എന്തിനെയും ഒറ്റക്കെട്ടായി നേരിടാൻ ഭാരതം സജ്ജമാണ്.

Leave a Reply

Your email address will not be published. Required fields are marked *