ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം……

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി സ്‌പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ…ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിനാണ് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. ……ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ഹെലികോപ്റ്റർ പറന്നത്. തീരസുരക്ഷാ സേനയുടെ ഹെലികോപ്റ്ററാണ് സന്നിധാനത്തിന് മുകളിലൂടെ പറന്നത്. ……ഹെലികോപ്റ്റർ കൊടിമരത്തിന് 5 മീറ്റർ ഉയരത്തിൽ വരെ പറന്നിരുന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 4 പേരിൽ ഒരാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്……

Leave a Reply

Your email address will not be published. Required fields are marked *