ബംഗാളിൽ നാടകീയ രംഗങ്ങൾ

: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ അർദ്ധരാത്രിയിലും നാടകീയ രംഗങ്ങൾ തുടരുന്നു. മമത ബാനർജിയുടെ മണ്ഡലത്തിൽ ത്രിണമൂൽ കോൺഗ്രസിന്‍റെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധം. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു എന്നും, പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി വണ്ടി തടഞ്ഞത്. ഭവനിപ്പൂരിലെ കൗണ്ടിംഗ് സെന്‍ററിൽ മമത എത്തി എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മണ്ഡലത്തിൽ ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും, വോട്ടെണ്ണൽ വരെ എല്ലാ സ്ട്രോങ്ങ് റൂമുകൾക്കും കാവൽ നിൽക്കാൻബിജെപി നേതാക്കൾ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *