ഡിസൈനിലും ബാറ്ററി ബാക്കപ്പിലും വൻ അപ്‌ഗ്രേഡുമായി ഐഫോൺ 18 പ്രോ സീരീസ്

പ്പിൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. പ്രകടനക്ഷമത, ക്യാമറ, ബാറ്ററി ബാക്കപ്പ്, ഡിസൈൻ എന്നിവയിലെല്ലാം വിപ്ലവകരമായ മാറ്റങ്ങളോടെയാകും അടുത്ത തലമുറ ഐഫോണുകൾ എത്തുക എന്നാണ് ചോർന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

എല്ലാ വർഷത്തെയും പോലെ 2026 സെപ്റ്റംബറോടെ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ആപ്പിൾ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

ഡൈനാമിക് ഐലൻഡ് 35% ചെറുതാകും

ഡിസൈൻ രംഗത്തെ ഏറ്റവും വലിയ മാറ്റം ഫോണിന്റെ ഡിസ്‌പ്ലേയിലായിരിക്കും. നിലവിലെ മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 18 പ്രോയിലെ ഡൈനാമിക് ഐലൻഡ് 35 ശതമാനം വരെ ചെറുതാകുമെന്നാണ് സൂചന. ഫേസ് ഐഡി സാങ്കേതികവിദ്യ പൂർണ്ണമായും സ്ക്രീനിനടിയിലാക്കാൻ ആപ്പിൾ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ സാങ്കേതികവിദ്യ പൂർണ്ണതയിലെത്താത്തതിനാൽ പൂർണ്ണമായ ഓൾ-സ്ക്രീൻ ഡിസൈൻ ഐഫോൺ 19 സീരീസിലേക്ക് മാറ്റിവെച്ചേക്കും.

പുതിയ കളർ ഓപ്ഷനുകളായി ഡാർക്ക് ചെറി, സ്കൈ ബ്ലൂ, സിൽവർ, ഡാർക്ക് ഗ്രേ എന്നിവ പരീക്ഷണഘട്ടത്തിലാണ്. ഇതിൽ നേരിയ പർപ്പിൾ ടോൺ ഉള്ള ‘ഡാർക്ക് ചെറി’ നിറമായിരിക്കും ഇത്തവണത്തെ പ്രധാന ആകർഷണം.

Leave a Reply

Your email address will not be published. Required fields are marked *