എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ നാളെ മുതൽ തുടർച്ചയായ ദിവസങ്ങളിൽ അടഞ്ഞുകിടക്കും. വാരാന്ത്യ അവധികളും ഉത്സവ ദിനങ്ങളും ജീവനക്കാരുടെ പണിമുടക്കും ഒത്തു വന്നതോടെയാണ് ഈ വലിയ അവധി വരുന്നത്. മെയ് 23 മുതൽ മെയ് 27 വരെയുള്ള അഞ്ച് ദിവസങ്ങളിൽ ബാങ്ക് ശാഖകൾ പ്രവർത്തിക്കില്ല. മെയ് 23 നാലാം ശനിയാഴ്ചയും മെയ് 24 ഞായറാഴ്ചയുമായതിനാൽ പൊതു അവധിയാണ്. ഇതിന് പിന്നാലെ മെയ് 25, 26 തീയതികളിൽ എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ് 27-ന് ബക്രീദ് പ്രമാണിച്ചും ബാങ്കുകൾക്ക് അവധിയായിരിക്കും. ചിലയിടങ്ങളിൽ മെയ് 28-നാണ് ബക്രീദ് അവധി എന്നതിനാൽ തുടർച്ചയായി ആറ് ദിവസം വരെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അടിയന്തര ഇടപാടുകൾ ഉള്ളവർ ബാങ്ക് ശാഖകളുമായി എത്രയും വേഗം ബന്ധപ്പെടണം. എന്നാൽ ബാങ്ക് അടഞ്ഞുകിടക്കുമ്പോഴും ഓൺലൈൻ ബാങ്കിംഗ്, യുപിഐ സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *