സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 1,17,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ വില 1,16,960 രൂപയായി. 14,620 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ വില.
ഴിഞ്ഞ 13ന് ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 1,23,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ ഇപ്പോഴത്തെ വലിയിടിവിലൊന്നും അമിത പ്രതീക്ഷ പുലർത്തേണ്ടതില്ലെന്നാണ് ഓൾ കേരള ഗോൾഡ് ആൻ്റ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റൻ പാലത്ര പറയുന്നത്.
