പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; .

അതിർത്തി സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനങ്ങളോടെ “സ്മാർട്ട് ബോർഡർ” എത്രയും വേഗം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനുമായും ബംഗ്ലാദേശുമായുമുള്ള അതിർത്തികളിൽ ഹൈടെക് ക്യാമറകൾ.റഡാറുകൾ, സെൻസറുകൾ, നിരീക്ഷണ ഉപകരണങ്ങൾ, തത്സമയ നിരീക്ഷണ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. .ബിഎസ്എഫിന്റെ സ്ഥാപക ഡയറക്ടർ കെഎഫ് റുസ്തംജിയുടെ ആദരസൂചകമായി നടന്ന റുസ്തംജി സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. .

Leave a Reply

Your email address will not be published. Required fields are marked *