കാരണഭൂതൻ’ എന്ന വാക്ക് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരിക എന്താണ്? എല്ലാറ്റിനും കാരണമായവൻ, പാർട്ടിയെ നയിക്കുന്നവൻ, ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തവൻ! ആകാശത്തിനും ഭൂമിക്കും മുകളിലാണ് തങ്ങളെന്ന് ഭാവിക്കുന്ന ചില നേതാക്കൾക്ക് ജനങ്ങൾ കൊടുക്കുന്ന ഒരു കൊട്ടുണ്ടല്ലോ… അതിപ്പോ ഏത് വലിയ കൊമ്പനായാലും നിലംപരിശാകും! അതെ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇപ്പോൾ സംഭവിക്കുന്നത് ഒരു ഹിമാലയൻ പൊട്ടിത്തെറിയാണ്!”മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്റെ മുന്നിൽ വായ പൊത്തി, ‘അടിയൻ എന്ന് പറഞ്ഞ് നിന്നവർ… ഇന്ന് ജനകീയ കോടതിയിലെ ദയനീയ തോൽവിക്ക് പിന്നാലെ കളം മാറ്റി ചവിട്ടുകയാണ്! അന്ന് എതിർത്ത് സംസാരിച്ചാൽ കസേര തെറിക്കുമെന്നും, നല്ല ‘പെട’ കിട്ടുമെന്നും ഭയന്ന് മിണ്ടാതിരുന്ന നേതാക്കളും അണികളും ഇന്ന് സിംഹത്തിന്റെ ഗുഹയിൽ കയറി വെല്ലുവിളിക്കുകയാണ്! പിണറായി വിജയൻ എംഎൽഎ സ്ഥാനവും പ്രതിപക്ഷ നേതാവ് സ്ഥാനവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ സ്വന്തം അണികൾ തെരുവിൽ ഇറങ്ങുന്ന കാഴ്ച! എന്താണ് യഥാർത്ഥത്തിൽ സിപിഎമ്മിന്റെ കോട്ടകളിൽ സംഭവിക്കുന്നത്? നമുക്ക് വിശദമായി പരിശോധിക്കാം!”
നമുക്ക് കഥയുടെ കേന്ദ്രബിന്ദുവിലേക്ക് പോകാം. തിരുവനന്തപുരത്തെ പാറശ്ശാല സിപിഎം ഏരിയ കമ്മിറ്റി യോഗം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. അവിടെ വെച്ചാണ് പാർട്ടിയെ ഞെട്ടിച്ചുകൊണ്ട് പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ ആ ബോംബ് പൊട്ടിക്കുന്നത്! പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം പ്രതിപക്ഷ നേതാവാകാൻ അയോഗ്യനാണ്, എംഎൽഎ സ്ഥാനം രാജിവെച്ച് മാതൃകയാകണം
ഇതിലൊരു വലിയ രാഷ്ട്രീയ വിരോധാഭാസമുണ്ട് സുഹൃത്തുക്കളെ. നമ്മൾ കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയില്ലേ? അത് തന്നെ! ഓർമ്മയുണ്ടോ ആ കോവിഡ് കാലം? ഒമിക്രോൺ വ്യാപനം കൊടുമ്പിരിക്കൊണ്ടിരുന്ന, കല്യാണങ്ങൾക്കും മരണങ്ങൾക്കും വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ആ കാലത്ത്, കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പാറശ്ശാലയിൽ ഒരു ‘മെഗാ തിരുവാതിരക്കളി’ നടന്നിരുന്നു. പിണറായി വിജയനെ ദൈവതുല്യനായി പ്രകീർത്തിച്ച് 502 പേർ അണിനിരന്ന ആ തിരുവാതിരയുടെ പ്രധാന സംഘാടകൻ ആരായിരുന്നു എന്നറിയാമോ? ഇതേ അഡ്വ. എസ്. അജയകുമാർ! അന്ന് സ്തുതിഗീതം പാടിയ നാവുകൊണ്ട് തന്നെ ഇന്ന് അദ്ദേഹം പിണറായിയെ തള്ളിപ്പറയുന്നു! എന്തൊരു കഷ്ടമാണിത് സഖാവേ…”
ഇപ്പോൾ പലരുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. അന്ന് മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്തുകൊണ്ട് ഇവരൊന്നും മിണ്ടിയില്ല? ഇപ്പോൾ എന്ത് പറ്റി? ഉത്തരം വളരെ ലളിതമാണ്. അന്ന് പിണറായിക്ക് മുന്നിൽ എതിർത്ത് സംസാരിച്ചാൽ ‘നല്ലത് കിട്ടും’ എന്ന് നേതാക്കൾക്കും അണികൾക്കും കൃത്യമായി അറിയാമായിരുന്നു! അധികാരം കയ്യിലിരുന്നപ്പോൾ പാർട്ടിക്ക് മുകളിൽ വാണിരുന്ന പിണറായിക്ക് നേരെ വിരലനക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല.”
വിമർശിക്കുന്നവന്റെ കസേര തെറിക്കുന്ന, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്ന ആ പഴയ ‘ക്ലിഫ് ഹൗസ്’ ഭയം അന്ന് എല്ലാവരെയും നിശ്ശബ്ദരാക്കി. അന്ന് പാടിയ സ്തുതിഗീതങ്ങളെല്ലാം ഭയം കൊണ്ടും, അധികാരത്തിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന പേടികൊണ്ടും മാത്രമായിരുന്നു എന്ന് ഇപ്പോഴത്തെ ഈ പ്രതികരണങ്ങൾ തെളിയിക്കുന്നു. അന്ന് ‘ഇരട്ടച്ചങ്കൻ’ എന്ന് വിളിച്ച് തൊണ്ടപൊട്ടി കൂവിയവർ ഇന്ന് അതേ ചങ്കിൽ കത്തി കയറ്റാൻ നോക്കുകയാണ്. അധികാരം പോയതോടെ പിണറായിയുടെ ആ പഴയ ‘സിംഹ ഗർജ്ജനത്തിന്’ മൂർച്ച കുറഞ്ഞു. അതുകൊണ്ടാണ് അന്ന് വായ പൊത്തി നിന്നവർ ഇന്ന് ചാനൽ ക്യാമറകൾക്ക് മുന്നിലും പാർട്ടി വേദികളിലും പരസ്യമായി അങ്കത്തിന് ഇറങ്ങുന്നത്!”
വെറുതെ ഒരു രസത്തിന് വേണ്ടിയല്ല ഈ പ്രാദേശിക നേതാക്കൾ പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതിന് പിന്നിൽ കൃത്യമായ കണക്കുകളുണ്ട്. ഏരിയ കമ്മിറ്റിയുടെ റിപ്പോർട്ടിങ്ങിൽ പറയുന്ന ഏറ്റവും ഞെട്ടിക്കുന്ന വസ്‌തുത എന്താണെന്നറിയാമോ? പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകൾ എന്ന് വിശേഷിപ്പിക്കുന്ന, ഉറച്ച പാർട്ടി കോട്ടകളായ ബൂത്തുകളിൽ പോലും പിണറായി വിജയൻ ആറ് റൗണ്ടുകളോളം പിന്നിൽ പോയി! ആലോചിച്ചു നോക്കൂ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുത്തകയെന്ന് വിശ്വസിച്ചിരുന്ന മണ്ണിൽ നിന്നാണ് ഈ തിരിച്ചടി.”
സാധാരണക്കാരായ അണികൾ വോട്ടുചെയ്യാൻ വിമുഖത കാണിച്ചു അല്ലെങ്കിൽ അവർ കളം മാറ്റി വോട്ട് കുത്തി. ജനങ്ങൾ പിണറായിയുടെ മുഖത്തുനോക്കി നൽകിയ ഈ ആഘാതം താങ്ങാൻ താഴേത്തട്ടിലുള്ള സഖാക്കൾക്ക് കഴിയുന്നില്ല. ഈ പരാജയത്തിന്റെ കനത്ത ഭാരം തലയിൽ ചുമന്നുകൊണ്ട് ഇനിയും അദ്ദേഹം നിയമസഭയിൽ പ്രതിപക്ഷ നേതാവായി തുടർന്നാൽ, അത് പാർട്ടിയുടെ പൂർണ്ണ പതനത്തിന് കാരണമാകുമെന്നാണ് താഴേത്തട്ടിലുള്ള അണികൾ പരസ്യമായി പറയുന്നത്. തോറ്റമ്പിയിട്ടും ആ കസേരയിൽ കടിച്ചുതൂങ്ങുന്നത് എന്തിനാണെന്നാണ് അണികളുടെ ചോദ്യം!”
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല സുഹൃത്തുക്കളെ. കോട്ടയം ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളിൽ പിണറായിക്കെതിരെ വലിയ രീതിയിലുള്ള കലാപം കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. അതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ തിരുവനന്തപുരത്തും, അതും തെക്കൻ കേരളത്തിലെ പാർട്ടി ഗ്രാമങ്ങളായ പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും ഈ രീതിയിൽ തുറന്ന പൊട്ടിത്തെറി ഉണ്ടാകുന്നത്. ഇത് വരും ദിവസങ്ങളിൽ സംസ്ഥാന leadership-ന് വലിയ തലവേദനയാകും എന്നതിൽ യാതൊരു സംശയവുമില്ല.”
അന്ന് ദൈവമാക്കി മാറ്റാൻ തിരുവാതിര കളിച്ചവർ തന്നെ ഇന്ന് ചവറ്റുകൊട്ടയിലെറിയാൻ ആഹ്വാനം ചെയ്യുമ്പോൾ, സിപിഎമ്മിലെ ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. അണികളുടെ അമർഷം ഇങ്ങനെയെങ്കിൽ, വരാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ എന്തൊക്കെ പൂപ്പൂരമായിരിക്കും സംഭവിക്കുക എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ!”
അധികാരം ഉള്ളപ്പോൾ അന്ധമായി സ്തുതിക്കുകയും, അധികാരം പോകുമ്പോൾ തള്ളിപ്പറയുകയും ചെയ്യുന്ന ഈ തനി രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അത്ര നല്ല സൂചനയല്ല നൽകുന്നത്. അന്ന് ഭയം കൊണ്ട് മിണ്ടാതിരുന്നവർ ഇന്ന് സിംഹത്തിന് നേരെ വിരൽ ചൂണ്ടുമ്പോൾ, കേരള രാഷ്ട്രീയത്തിൽ പിണറായി വിജയന്റെ യുഗം അവസാനിക്കുകയാണോ? അതോ ഈ വിമർശനങ്ങളെയെല്ലാം അദ്ദേഹം തന്റെ പഴയ ശൈലിയിൽ വെട്ടിനിരത്തുമോ? കാന്തിരുന്ന് കാണാം
ഇനി ഇതിന്റെ അവസാന ഘട്ടത്തിലേക്ക്, അതായത് ഈ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്സിലേക്ക് നമുക്കൊന്ന് വരാം. ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നമ്മൾ കാണുന്ന ഈ തല്ലും ബഹളവുമൊക്കെ കേവലം ഒരു തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മാത്രമുള്ളതാണെന്ന് കരുതിയാൽ നമുക്ക് തെറ്റി! ഇത് യഥാർത്ഥത്തിൽ പാർട്ടിക്ക് അകത്ത് കാലങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന ഒരു വലിയ അധികാര വടംവലിയുടെ കൃത്യമായ കൺക്ലൂഷനാണ്.
അധികാരത്തിന്റെ അത്യുന്നതങ്ങളിൽ ഇരിക്കുമ്പോൾ ചുറ്റുമുള്ളവർ പാടുന്ന പുകഴ്ത്തലുകളും സ്തുതിഗീതങ്ങളും ശാശ്വതമാണെന്ന് വിശ്വസിക്കുന്ന ഏതൊരു ഭരണാധികാരിക്കും ജനകീയ കോടതി നൽകുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. ഇന്നലെ വരെ താങ്ങിനടന്നവർ ഇന്ന് തള്ളിപ്പറയുന്നുണ്ടെങ്കിൽ, അത് ഈ നേതാക്കളുടെ ആത്മാർത്ഥത കൊണ്ടല്ല; മറിച്ച് ജനങ്ങളുടെ വികാരം തങ്ങൾക്ക് എതിരാണെന്ന് മനസ്സിലാക്കി സ്വന്തം രാഷ്ട്രീയ നിലനിൽപ്പ് ഭദ്രമാക്കാനുള്ള പ്രാദേശിക നേതാക്കളുടെ നെട്ടോട്ടമാണ്!
ശരിക്കും പറഞ്ഞാൽ, താഴേത്തട്ടിൽ നിന്ന് ഉയർന്നുവരുന്ന ഈ ജനരോഷം വരും ദിവസങ്ങളിൽ പാർട്ടിയുടെ വലിയൊരു തകർച്ചയ്ക്കോ അല്ലെങ്കിൽ വലിയൊരു തിരുത്തൽ പ്രക്രിയയ്ക്കോ വഴിമാറാം. പാർട്ടി കോട്ടകൾ ഒന്നൊന്നായി തകരുമ്പോഴും മാറ്റങ്ങളെ ഉൾക്കൊള്ളാൻ മുകളിൽ ഇരിക്കുന്നവർ തയ്യാറാകുന്നില്ലെങ്കിൽ, ചരിത്രത്തിലെ പല വലിയ പ്രസ്ഥാനങ്ങൾക്കും സംഭവിച്ച അതേ പതനം തന്നെയാണ് ഇവിടെയും കാത്തിരിക്കുന്നത്. ‘
