ഇന്ത്യയിൽ ബിജെപിക്ക് ഭരണത്തുടർച്ച; വരാനിരിക്കുന്നത് 20 വർഷത്തെ ‘ബിജെപി യുഗം’ എന്ന് പ്രദീപ് ഗുപ്ത!

മിഴ്നാട്ടിലെ വിജയ് തരംഗം മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധേയനായ ആക്സിസ് മൈ ഇന്ത്യ മേധാവിയും പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ പ്രദീപ് ഗുപ്ത, രാജ്യത്തെ ബിജെപി ഭരണത്തിന്റെ ഭാവി സംബന്ധിച്ച നിർണ്ണായക വിലയിരുത്തലുമായി രംഗത്ത്. 2014-ൽ ആരംഭിച്ച ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വർഷമെങ്കിലും നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഭരണതലത്തിൽ വലിയ വീഴ്ചകൾ സംഭവിക്കാത്ത പക്ഷം ബിജെപിക്ക് ദീർഘകാലം കേന്ദ്രത്തിൽ അധികാരത്തിൽ തുടരാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യാനന്തരം 1977 വരെ കോൺഗ്രസ് രാജ്യം ഭരിച്ച ഏകകക്ഷി മേധാവിത്വ കാലഘട്ടവുമായി ബിജെപിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തെ അദ്ദേഹം താരതമ്യം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു തലമുറയുടെ ചക്രം സാധാരണയായി 20 വർഷമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ആ കാലയളവ് ബിജെപിക്കും സാധ്യമാണെന്നും, പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ദീർഘകാലം തുടരുമെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *