നമ്മൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും ഒക്കെ എപ്പോഴും കേൾക്കുന്ന ഒന്നാണ് ‘വിശ്വഗുരു’ എന്ന പ്രയോഗം.
ലോക കാര്യങ്ങളിലൊക്കെ ഇടപെട്ട്, യുദ്ധം വരെ നിർത്തിക്കാൻ ശേഷിയുള്ള ഒരു വലിയ ആഗോള നേതാവാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണ് ഇവിടെ ചിലരൊക്കെ എപ്പോഴും തള്ളിമറിക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്താരാഷ്ട്ര കടലിൽ നടക്കുന്ന ചില അത്യന്തം ഗൗരവമുള്ള കാര്യങ്ങളും അതിനോടുള്ള നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണങ്ങളും കണ്ടാൽ, ഈ പറയുന്ന ‘വിശ്വഗുരു’ പ്രതിച്ഛായയുടെയും നമ്മുടെ വിദേശനയത്തിന്റെയും യഥാർത്ഥ അവസ്ഥ എന്താണെന്ന് കൃത്യമായി ബോധ്യപ്പെടും.
വിഷയം വളരെ സീരിയസ് ആണ്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒമാൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലുമായി ഇന്ത്യക്കാരായ ജീവനക്കാരുള്ള, ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും മറ്റു കെമിക്കലുകളുമായി വന്ന മൂന്ന് വലിയ വാണിജ്യ കപ്പലുകളാണ് തകർക്കപ്പെട്ടത്. ആരാണ് ഇത് ചെയ്തത് ,നമ്മുടെ ശത്രുരാജ്യങ്ങളായ ചൈനയോ പാകിസ്ഥാനോ ഒന്നുമല്ല, സാക്ഷാൽ അമേരിക്കയാണ്! യുഎസ് നേവൽ ഫോഴ്സിന്റെ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ചേർന്നാണ് ഇന്ത്യൻ ബന്ധമുള്ള ഈ കപ്പലുകളെ ബോംബിട്ടും മിസൈൽ അയച്ചും അന്താരാഷ്ട്ര കടലിൽ വെച്ച് മുക്കിക്കളഞ്ഞത്. എംടി മാരിവസ്, എംടി സെറ്റബലോ, ഒടുവിലായി ഇന്ന് പുലർച്ചെ ആക്രമിക്കപ്പെട്ട എംടി ജൽവീർ എന്നീ മൂന്ന് കപ്പലുകളാണ് പൂർണ്ണമായി തകർക്കപ്പെട്ടത്.
ഇതിൽ ഏറ്റവും സങ്കടകരവും നമ്മെ പ്രകോപിപ്പിക്കുന്നതുമായ കാര്യം എന്താണെന്ന് വെച്ചാൽ, ഈ ആക്രമണങ്ങളിൽ നിരപരാധികളായ മൂന്ന് ഇന്ത്യൻ നാവികർക്കാണ് ജീവൻ നഷ്ടമായത്.. ഇന്ന് ആക്രമിക്കപ്പെട്ട എംടി ജൽവീർ എന്ന കപ്പലിന്റെ അവസ്ഥ നോക്കൂ; പെട്രോളിയം ശുചീകരണത്തിനുള്ള ബിറ്റുമെൻ അസ്ഫാൽറ്റും കൊണ്ടുവരികയായിരുന്ന കപ്പലാണത്. ഇത് വളരെ എളുപ്പത്തിൽ തീപിടിക്കുന്ന, ഹൈലി എക്സ്പ്ലോസീവ് ആയ കെമിക്കൽ ആണ്. യുഎസ് നേവി, നേരെ കപ്പലിന്റെ എൻജിൻ റൂമിലേക്കാണ് മിസൈൽ തൊടുത്തുവിട്ടത്. ഈ എൻജിൻ റൂം ഇരിക്കുന്നത് ഇന്ധന ടാങ്കുകളുടെ തൊട്ടടുത്താണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ആ കെമിക്കലുകളിലേക്ക് തീ പടരാതിരുന്നതും കപ്പലിലുണ്ടായിരുന്ന മറ്റ് 21 നാവികർ രക്ഷപ്പെട്ടതും. ഇല്ലെങ്കിൽ ഒമാൻ ഉൾക്കടലിൽ വലിയൊരു പരിസ്ഥിതി ദുരന്തവും കൂട്ടമരണവും സംഭവിച്ചേനെ.
ഇത്രയൊക്കെ ക്രൂരത നടന്നിട്ടും, നമ്മുടെ രാജ്യത്തിന്റെ തലവൻ ഇതിനെപ്പറ്റി എന്തെങ്കിലും ഒരക്ഷരം മിണ്ടിയോ? ഇല്ല, രാജ്യം ഭരിക്കുന്നവർ പൂർണ്ണ മൗനത്തിലാണ്! വിശ്വഗുരു എന്ന് സ്വയം പുകഴ്ത്തുന്ന ആളും, അന്താരാഷ്ട്ര വേദികളിൽ ലേസർ ലുക്കൊക്കെയിട്ട് പഞ്ച് ഡയലോഗ് അടിക്കുന്ന നമ്മുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഈ പരിസരത്തെങ്ങും ഇല്ല. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. അതൊന്ന് വായിച്ചു നോക്കണം, ശരിക്കും നാണം തോന്നും. ആ സ്റ്റേറ്റ്മെന്റിൽ കപ്പൽ മുങ്ങിയതിനെപ്പറ്റിയും ആളുകൾ മരിച്ചതിനെപ്പറ്റിയും ഒക്കെ പറയുന്നുണ്ട്, കപ്പലിലുണ്ടായിരുന്നവരെ രക്ഷിച്ചതിന് ഒമാൻ മിലിറ്ററിക്ക് വലിയ നന്ദിയും പറയുന്നുണ്ട്.
പക്ഷേ, ഈ കപ്പലുകൾ വെടിവെച്ചു മുക്കിയത് അമേരിക്കയാണെന്നോ അല്ലെങ്കിൽ ട്രംപ് ഭരണകൂടമാണ് ഇതിന് പിന്നിലെന്നോ പറയാൻ വിദേശകാര്യ മന്ത്രാലയത്തിന് പേടിയാണ്! ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിന്റെ ഒരിടത്തുപോലും ‘അമേരിക്ക’ എന്നോ ‘യുഎസ്എ’ എന്നോ ഉള്ള ഒരു വാക്ക് ഉപയോഗിക്കാൻ പോലും അവർ ധൈര്യം കാണിച്ചിട്ടില്ല. വിദേശകാര്യ വക്താവ് നടത്തിയ പ്രസ് കോൺഫറൻസിലും ഇതേ ഭയമായിരുന്നു. ജനങ്ങളുടെ കണ്ണ് തുടയ്ക്കാൻ വേണ്ടി യുഎസ് ചാർജ് ഡി അഫയേഴ്‌സ് ,ജോൺ മിക്കിനെ നേരിട്ട് വിളിപ്പിച്ചു പ്രതിഷേധം അറിയിച്ചു എന്ന് പറയുന്നുണ്ടെങ്കിലും, പുറംലോകത്തിന് മുന്നിൽ അമേരിക്കയുടെ പേര് പറയാൻ ഭയപ്പെടുകയാണ്.
ഇവിടെയാണ് നമ്മൾ പഴയ ചരിത്രം ഓർക്കേണ്ടത്. ഇതേ സ്ഥാനത്ത് പണ്ട് ജവഹർലാൽ നെഹ്റുവോ ഇന്ദിരാഗാന്ധിയോ ഒക്കെ ആയിരുന്നു പ്രധാനമന്ത്രിമാരെങ്കിൽ അമേരിക്കയ്ക്ക് കട്ടയ്ക്ക് ഒപ്പം നിന്ന് മറുപടി കൊടുത്തേനെ.
ഒരു ഉദാഹരണം പറയാം. 1971-ൽ ബംഗ്ലാദേശ് വിമോചന യുദ്ധം നടക്കുന്ന സമയം. അന്ന് പാകിസ്ഥാനെ സഹായിക്കാൻ വേണ്ടി അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ തങ്ങളുടെ ഏറ്റവും വലിയ ആണവ യുദ്ധക്കപ്പലായ ‘യുഎസ്എസ് എന്റർപ്രൈസ്’ ഉൾപ്പെടുന്ന ഏഴാം കപ്പൽപ്പടയെ ഇന്ത്യയെ ഭയപ്പെടുത്താൻ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഇന്നത്തെപ്പോലെ സാമ്പത്തികമായോ സൈനികമായോ ഇന്ത്യ അത്ര ശക്തമല്ലാതിരുന്ന കാലമാണത്. എന്നിട്ടും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആ അമേരിക്കൻ ഭീഷണിക്ക് മുന്നിൽ ഒരടി പോലും പിന്നോട്ട് പോയില്ല! അവർ തന്ത്രപരമായി സോവിയറ്റ് യൂണിയന്റെ സഹായം തേടുകയും റഷ്യൻ അന്തർവാഹിനികൾ അമേരിക്കൻ കപ്പലുകളെ വളയുകയും ചെയ്തു. ഒടുവിൽ അമേരിക്കയ്ക്ക് നാണംകെട്ട് പിന്മാറേണ്ടി വന്നു. അതായിരുന്നു നട്ടെല്ലുള്ള വിദേശനയം!
അതുപോലെ തന്നെ നെഹ്റുവിന്റെ കാലം നോക്കൂ. 1950-കളിൽ കൊറിയൻ യുദ്ധത്തിന്റെ സമയത്തും, 1956-ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് ഈജിപ്തിനെ ആക്രമിച്ച സൂയസ് പ്രതിസന്ധിയുടെ സമയത്തും, ലോകത്തെ വൻശക്തികളായ അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടുകളെ പരസ്യമായി തള്ളിപ്പറയാൻ ജവഹർലാൽ നെഹ്റു ധൈര്യം കാണിച്ചിട്ടുണ്ട്. അമേരിക്കയുടെയോ സോവിയറ്റ് യൂണിയന്റെയോ ചേരികളിൽ പോയി നിൽക്കാതെ, ‘ചേരിചേരാ നയം’ ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ പരമാധികാരം ലോകത്തിന് മുന്നിൽ നെഹ്റു കാട്ടിത്തന്നു. അമേരിക്കൻ സാമ്രാജ്യത്വത്തോട് അന്ന് നെഹ്റു പുലർത്തിയ ആ ശക്തമായ നിലപാടാണ് ഇന്ത്യയുടെ വിദേശനയത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയൊരു അടിത്തറയും ബഹുമാനവും ഉണ്ടാക്കി നൽകിയത്.
ആ അടിത്തറയിൽ നിന്നുകൊണ്ടാണ് നമ്മൾ ഇന്ന് ഈ കാണുന്ന വലിയ വികസനങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുന്നത്.
എന്നാൽ ഇന്ന് ഭരണാധികാരികൾക്ക് അമേരിക്കയെ തീർത്തും ഭയമാണ്. ഇവിടെയുള്ള ചില അന്തഭക്തന്മാരൊക്കെ സോഷ്യൽ മീഡിയയിൽ തള്ളിമറിക്കാറുണ്ട്, മോദിജി ചൈനയെയും റഷ്യയെയും അമേരിക്കയെയും ഒക്കെ വിറപ്പിക്കുമെന്ന്. എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ, അമേരിക്കയുടെ മുന്നിൽ നമ്മൾ ഒന്നുമാല്ലെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. അമേരിക്ക യുദ്ധം നിർത്താൻ പറഞ്ഞാൽ അപ്പോൾ തന്നെ വാലുമടക്കി അനുസരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇനി എന്തുകൊണ്ടാണ് അമേരിക്ക ഈ ഇന്ത്യൻ കപ്പലുകളെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്പത്തിക ഉപരോധം തന്നെയാണ് ഇതിന് പിന്നിൽ. ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ അമേരിക്ക ആരെയും അനുവദിക്കില്ല. എന്നാൽ ഇന്ത്യ തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി 'ഷാഡോ ഷിപ്പുകൾ' വഴി അതായത് മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത കപ്പലുകൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് രഹസ്യമായി ഓയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലെ ടാക്സ് കൂടുതലായതുകൊണ്ടാണ് ഇന്ത്യൻ കമ്പനികൾ ഇത്തരം വിദേശ രജിസ്‌ട്രേഷനുള്ള കപ്പലുകൾ കോൺട്രാക്ട് എടുക്കുന്നത്. ഈ കപ്പലുകളുടെ മൂവ്മെന്റും, ഇവർ എവിടെ നിന്നാണ് ഓയിൽ നിറയ്ക്കുന്നത് എന്ന ഡാറ്റയുമെല്ലാം അമേരിക്കയ്ക്ക് കൃത്യമായി അറിയാം. അമേരിക്ക ഇതിനെതിരെ ഇന്ത്യയ്ക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. "നിങ്ങൾ അങ്ങോട്ട് പോകരുത്, പോയാൽ ഞങ്ങൾ ഹിറ്റ് ചെയ്യും" എന്ന് അവർ കൃത്യമായി ഇൻഫോം ചെയ്തിട്ടാണ് ഇത് ചെയ്യുന്നത്. പക്ഷേ, നമ്മൾ അത് വകവെക്കാതെ വലിയ ഓവർ കോൺഫിഡൻസ് കാണിച്ച് മുന്നോട്ട് പോയി, അതിന്റെ ഫലമായി അവരത് അടിച്ചു തകർത്തു. റഷ്യയുടെ ഇതുപോലെയുള്ള അഞ്ചാറ് ഷാഡോ ഷിപ്പുകൾ അമേരിക്ക പിടിച്ചെടുത്തപ്പോൾ സാക്ഷാൽ വ്ലാഡിമിർ പുടിന് പോലും ഒന്നും ചെയ്യാൻ പറ്റിയില്ല, അപ്പോഴാണ് നമ്മുടെ ഒരു വിശ്വഗുരു!
ഇവിടെ മറ്റൊരു പ്രധാനപ്പെട്ട ചോദ്യമുണ്ട്. മുൻപ് സൂയസ് കനാലിലോ അല്ലെങ്കിൽ കരീബിയൻ കടലിലോ ഒക്കെ കടൽക്കൊള്ളക്കാരുടെ (ഹൂതികളുടെ) പ്രശ്നമുണ്ടായപ്പോൾ ഇന്ത്യൻ നാവികസേന അങ്ങോട്ട് പോയി നമ്മുടെ കപ്പലുകൾക്ക് സുരക്ഷ ഒരുക്കിയിരുന്നു. നമ്മുടെ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കൻ നേവി നമ്മുടെ കപ്പലുകൾ പരസ്യമായി അടിച്ചു തകർക്കുമ്പോൾ, എന്തുകൊണ്ട് ഇന്ത്യൻ നേവിയെ അങ്ങോട്ട് കാവലിനായി അയക്കുന്നില്ല? കാരണം വ്യക്തമാണ്, അങ്ങോട്ട് ചെന്നാൽ ഉറപ്പായും തിരിച്ചു വരില്ല എന്ന് ഇന്ത്യൻ ഗവൺമെന്റിന് കൃത്യമായ ബോധ്യമുണ്ട്. യുഎസ് നേവിയുടെ കൂറ്റൻ എയർക്രാഫ്റ്റ് കാരിയറുകളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ നമ്മുടെ നേവിക്ക് കഴിയില്ല.
സോഷ്യൽ മീഡിയയിൽ ഒരു വലിയ കൂട്ടം ആളുകൾ ഇസ്രായേലിനും അമേരിക്കയ്ക്കും ജയ് വിളിച്ച്, ഇറാനെ തെറിവിളിച്ച് നടക്കുന്നത് കാണാം. സ്വന്തം നാട്ടിലെ നിരപരാധികളായ മനുഷ്യർ കടലിൽ മരിച്ചു വീഴുമ്പോൾ, നമ്മുടെ കപ്പലുകൾ തകർക്കപ്പെടുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഇവിടുത്തെ സൈബർ വിംഗിനും രാഷ്ട്രീയക്കാർക്കും നാക്കില്ല. അവിടെ ഏതോ ഒരു രാജ്യത്ത് ആരെങ്കിലും മരിക്കുന്നതിലാണ് ഇവർക്ക് വലിയ സന്തോഷം. സ്വന്തം രാജ്യത്തിന്റെ പൗരന്മാർക്ക് അന്താരാഷ്ട്ര കടലിൽ സുരക്ഷ നൽകാൻ കഴിയാത്ത ഒരു വിദേശനയമാണ് ഇപ്പോൾ ഇന്ത്യയുടേത്.
ചുരുക്കം പറഞ്ഞാൽ, നരേന്ദ്രമോദിയുടെ വിദേശനയവും ഡിപ്ലോമസിയും, അതുപോലെ നമ്മുടെ ഊർജ്ജ വ്യാപാരവുമെല്ലാം അമേരിക്കയുടെ മുന്നിൽ പൂർണ്ണ പരാജയമാണ്. അമേരിക്കയുമായുള്ള ബന്ധം മോശമായതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ട് പോകുന്നു, നമ്മുടെ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നു, എന്നിട്ടും അമേരിക്കക്കെതിരെ ശക്തമായൊരു പ്രതിഷേധം പോലും പരസ്യമായി രേഖപ്പെടുത്താൻ ഭരണാധികാരികൾക്ക് ധൈര്യമില്ല. ഈ പറയുന്ന ‘വിശ്വഗുരു’ തള്ളലുകൾ വെറും പിആർ വർക്കുകളും കോർപ്പറേറ്റ് പരസ്യങ്ങളും മാത്രമാണെന്ന് ഇപ്പോഴെങ്കിലും നമ്മൾ തിരിച്ചറിയണം. സ്വന്തം രാജ്യത്തെ പൗരന്റെ ജീവനേക്കാൾ വലുതല്ല ഒരു പിആർ ഇമേജും
