കോഴിക്കോട്: നിപ, ഷിഗെല്ല ഭീതികൾക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ മലേറിയയും സ്ഥിരീകരിച്ചു. തിക്കോടിയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ ഇയാൾ ഏതാനും ആഴ്ചകൾക്ക് മുൻപാണ് ജോലി ആവശ്യത്തിനായി തിക്കോടിയിലെത്തിയത്. രോഗബാധയുടെ ഉറവിടം മധ്യപ്രദേശ് ആണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിൽ പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ മലേറിയ സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളും മുൻകരുതലുകളും അറിയാം!
