ചൈനയുടെയും പാകിസ്ഥാന്റെയും മുഖംമൂടി വലിച്ചുകീറിയിരിക്കുകയാണ് അമേരിക്ക! ഇന്ത്യയുടെ വളർച്ച തടയാൻ ചൈനയും പാകിസ്ഥാനും കൈകോർത്തു എന്ന ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലോകരാഷ്ട്രീയത്തിൽ ഒരു രാജ്യത്തെ ഒട്ടും വിശ്വസിക്കാൻ കൊള്ളിത്ത മുന്നിൽ നിന്ന് ചിരിക്കുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന ഒരു രാജ്യമുണ്ടെങ്കിൽ, അത് ചൈനയാണ്! ഇന്നുവരെ പലരും സംശയിച്ചിരുന്ന, ഇന്ത്യ പലതവണ ലോകത്തിന് മുന്നിൽ ചൂണ്ടിക്കാണിച്ചിരുന്ന ചൈനയുടെ ആ തനിനിറം, ആ പച്ചയായ ചതി, ഇപ്പോൾ അമേരിക്കയുടെ ഏറ്റവും ഉന്നതമായ ഒരു സമിതി തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.
ഇതാ, ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്! ‘യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ’ 2026-ലെ വാർഷിക റിപ്പോർട്ട്. ‘ചൈനീസ് അദർ ഫ്രണ്ട്: ഇന്ത്യ ആൻഡ് ദി ഫ്യൂച്ചർ ഓഫ് യുഎസ് സ്ട്രാറ്റജി ഇൻ ദി ഇൻഡോ-പസഫിക്’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ റിപ്പോർട്ട് വായിച്ചാൽ, ചൈന എത്രത്തോളം വലിയ ചതിയൻ രാജ്യമാണെന്ന് ആർക്കും ബോധ്യമാകും.
2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ നിങ്ങൾ ഓർക്കുന്നുണ്ടാകും. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത ആ നിർണ്ണായക സമയത്ത്, പാകിസ്ഥാന് പിന്നിൽ നിന്ന് എല്ലാവിധ ചരടുവലികളും നടത്തിയത് ബെയ്ജിംഗിലെ കറുത്ത കൈകളായിരുന്നുവെന്ന് അമേരിക്കൻ റിപ്പോർട്ട് അടിവരയിട്ട് പറയുന്നു.
എന്താണ് ചൈനയുടെ ഈ ഇരട്ടത്താപ്പ്? എങ്ങനെയാണ് പാകിസ്ഥാൻ എന്ന തകർന്നടിഞ്ഞ രാജ്യത്തെ മുൻനിർത്തി ചൈന ഇന്ത്യയെ പൂട്ടാൻ ശ്രമിക്കുന്നത്? നമുക്ക് വിശദമായി പരിശോധിക്കാം.
നമുക്കറിയാം, ഒരു വശത്ത് ചൈന ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്തുന്നു, അതിർത്തിയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകുന്നു, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, മറുവശത്ത് അവർ ചെയ്യുന്നത് എന്താണ്? ഇന്ത്യയുടെ വളർച്ച എങ്ങനെയെങ്കിലും തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെ, പാകിസ്ഥാന് സർവ്വ സൈനിക-സാങ്കേതിക സഹായങ്ങളും നൽകുന്നു.
USCC റിപ്പോർട്ട് വ്യക്തമായി പറയുന്നത്, 2025 മെയ് മാസത്തിലെ നാല് ദിവസത്തെ സംഘർഷത്തിൽ ചൈന നേരിട്ട് യുദ്ധത്തിന് ഇറങ്ങിയില്ലെങ്കിലും, യുദ്ധക്കളത്തിൽ പാകിസ്ഥാന് വേണ്ട എല്ലാ സഹായങ്ങളും നൽകിയത് ചൈനയാണെന്നാണ്.
ഒന്നാമതായി: 2020 മുതൽ 2024 വരെയുള്ള കാലയളവിൽ പാകിസ്ഥാൻ ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ 81 ശതമാനവും നൽകിയത് ചൈനയാണ്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചത് ചൈനയുടെ അത്യാധുനിക ആയുധങ്ങളാണ്.
രണ്ടാമതായി: ഇതിലും വലിയ ചതി എന്താണെന്നറിയാമോ? യുദ്ധസമയത്ത് ചൈനീസ് എഞ്ചിനീയർമാർ നേരിട്ട് പാകിസ്ഥാനിൽ പോയി നിന്ന് പാക് സൈന്യത്തിന് സാങ്കേതിക സഹായം നൽകി! ചൈനയുടെ ഔദ്യോഗിക മാധ്യമമായ CCTV-യിൽ തന്നെ അവരുടെ ഒരു എഞ്ചിനീയർഇത് സമ്മതിച്ച കാര്യം ഈ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്.
മൂന്നാമതായി: ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ തത്സമയം സാറ്റലൈറ്റുകൾ വഴിയും, ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ സമുദ്രത്തിലും വിന്യസിച്ച ചാരക്കപ്പലുകൾ വഴിയും ചോർത്തി പാകിസ്ഥാന് നൽകിയതും ചൈനയാണ്.
ഒന്ന് ആലോചിച്ചു നോക്കൂ! സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അഭിനയിക്കുന്ന ചൈന, ഇന്ത്യൻ സൈനികർക്കെതിരെ പാകിസ്ഥാന് ചാരവിവരങ്ങൾ കൈമാറുകയായിരുന്നു. ഇതിലും വലിയ വഞ്ചന വേറെന്തുണ്ട്?
ഇനി പാകിസ്ഥാന്റെ കാര്യമെടുക്കാം. സ്വന്തം ജനങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകാൻ പോലും ഗതിയില്ലാതെ ലോകബാങ്കിന് മുന്നിലും ഐ.എം.എഫിന് മുന്നിലും കൈനീട്ടി നിൽക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത പാകിസ്ഥാൻ, ഇന്ന് ചൈനയുടെ വെറുമൊരു കോളനിയായും, ഇന്ത്യക്കെതിരെയുള്ള ‘കൂലിപ്പട്ടാളമായും’ മാറിയിരിക്കുകയാണ്.
പാകിസ്ഥാൻ ഭരണകൂടത്തിനും സൈന്യത്തിനും സ്വന്തം രാജ്യത്തിന്റെ വികസനത്തേക്കാൾ വലുത് ഇന്ത്യയെ എങ്ങനെ ദ്രോഹിക്കാം എന്നതാണ്. അതിന് വേണ്ടി സ്വന്തം രാജ്യത്തെ തുറമുഖങ്ങളും ഭൂമിയും വിഭവങ്ങളുമെല്ലാം അവർ ചൈനയ്ക്ക് തീറെഴുതി കൊടുത്തു കഴിഞ്ഞു. ഗ്വാദർ തുറമുഖം മുതൽ CPEC ഇടനാഴി വരെ ചൈനയുടെ കൈകളിലാണ്.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ തകർന്നു എന്ന് വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും, എ.ഐ (AI) നിർമ്മിത വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും ചൈനയും പാകിസ്ഥാനും ഒത്തൊരുമിച്ചാണ് പ്രവർത്തിച്ചതെന്ന് യുഎസ് റിപ്പോർട്ട് പറയുന്നു. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ നുണപ്രചാരണങ്ങളെ ആശ്രയിക്കുന്ന പാകിസ്ഥാനും, അതിന് കുടപിടിക്കുന്ന ചൈനയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
ചൈനയുടെ ചതി അതിർത്തിയിലെ വെടിവെപ്പിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ തകർക്കാൻ ബെയ്ജിംഗ് നടത്തുന്ന നിഗൂഢ നീക്കങ്ങളെക്കുറിച്ചും യുഎസ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്.
ഇന്ന് ലോകത്തിലെ വൻകിട കമ്പനികളെല്ലാം ചൈന വിട്ട് ഇന്ത്യയിലേക്ക് വരുകയാണ്. ആഗോള വിതരണ ശൃംഖലയിൽചൈനയ്ക്ക് പകരക്കാരനാകാൻ ശേഷിയുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ചൈനയ്ക്ക് നന്നായി അറിയാം. ഇത് ചൈനയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.
അതുകൊണ്ട് ചൈന എന്താണ് ചെയ്യുന്നത്?
- ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും), യന്ത്രസാമഗ്രികളും, സാങ്കേതികവിദ്യയും ചൈന മനഃപൂർവ്വം തടഞ്ഞുവെക്കുന്നു.
- ഇന്ത്യയിൽ നിർമ്മിക്കുന്ന സാധനങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യില്ലെന്ന് ഇന്ത്യൻ കമ്പനികളെക്കൊണ്ട് സത്യവാങ്മൂലം എഴുതിവാങ്ങിക്കാൻ വരെ ചൈന സമ്മർദ്ദം ചെലുത്തുന്നു.
- ഇന്ത്യയുടെ മരുന്ന് നിർമ്മാണ മേഖലയെയും ഇലക്ട്രോണിക്സ് മേഖലയെയും തകർക്കാൻ ചൈന വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കി വിപണി അട്ടിമറിക്കാൻ ശ്രമിക്കുന്നു.
- കൂടാതെ, ഇന്ത്യൻ സർക്കാർ സംവിധാനങ്ങൾക്കും ടെലികോം മേഖലയ്ക്കും നേരെ സൈബർ ആക്രമണങ്ങൾ നടത്തുന്നതിന് പിന്നിലും ചൈനീസ് മണ്ണിൽ നിന്നുള്ള ഹാക്കർമാരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചുരുക്കിപ്പറഞ്ഞാൽ, ഒരു വശത്ത് വ്യാപാര പങ്കാളിയായി അഭിനയിക്കുകയും, മറുവശത്ത് ഇന്ത്യയുടെ വ്യവസായങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ചൈനയുടേത്.
അതിർത്തിയിലും ചൈനയുടെ പ്രകോപനം തുടരുകയാണ്. 3,400 കിലോമീറ്റർ വരുന്ന യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന വൻതോതിൽ സൈനിക താവളങ്ങളും റെയിൽവേ ലൈനുകളും എയർഫീൽഡുകളും നിർമ്മിക്കുകയാണ്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി പ്രകോപനം സൃഷ്ടിക്കുന്നു.
അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിലും ചൈന വലവിരിക്കുകയാണ്. ശ്രീലങ്കയിലെ ഹംബൻടോട്ട, പാകിസ്ഥാനിലെ ഗ്വാദർ, ബംഗ്ലാദേശിലെ ചിറ്റഗോംഗ്, ജിബൂട്ടി എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി ഇന്ത്യയെ ചുറ്റിവളയാനുള്ള തന്ത്രം ചൈന ശക്തമാക്കിയിരിക്കുന്നു. ദക്ഷിണ ചൈനാ കടലിൽ കാണിച്ച അതേ കടന്നുകയറ്റ സ്വഭാവം ഇന്ത്യൻ മഹാസമുദ്രത്തിലും കാണിക്കാനാണ് ബെയ്ജിംഗിന്റെ ശ്രമം
യുഎസ് കോൺഗ്രസ് സമിതിയുടെ ഈ റിപ്പോർട്ട് ഒരു കാര്യം വ്യക്തമാക്കുന്നു—ചൈന ഇന്ത്യയെ ഭയപ്പെടുന്നു! കാരണം, ഏഷ്യയിൽ ചൈനയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാൻ ശേഷിയുള്ള ഒരേയൊരു വൻശക്തി ഇന്ത്യ മാത്രമാണ്.
ചൈനയുടെ ഈ ചതികളും, പാകിസ്ഥാന്റെ നിഴൽയുദ്ധങ്ങളും ഇന്ത്യയെ തളർത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ അത് ലോകത്തിന് കാണിച്ചുകൊടുത്തതാണ്. ചൈനീസ് ഉൽപ്പന്നങ്ങളെയും അസംസ്കൃത വസ്തുക്കളെയും ആശ്രയിക്കുന്നത് കുറച്ചുകൊണ്ട്, ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് നാം കൂടുതൽ വേഗത്തിൽ കുതിക്കേണ്ടതുണ്ട്.
ഇവിടെയാണ് ചൈനയുടെ ഏറ്റവും വലിയ ഭയം ഒളിഞ്ഞിരിക്കുന്നത്! എന്തുകൊണ്ടാണ് ചൈന ഇന്ത്യയെ ഇത്രയധികം ഭയപ്പെടുന്നതെന്ന് അമേരിക്കൻ റിപ്പോർട്ട് കൃത്യമായി പറയുന്നുണ്ട്.
അമേരിക്കൻ സഖ്യകക്ഷികൾക്ക് പുറത്ത്, ദീർഘകാലാടിസ്ഥാനത്തിൽ ചൈനയോട് കിടപിടിക്കാനും, ഏഷ്യയിലെ അധികാര സന്തുലിതാവസ്ഥയെ മാറ്റിമറിക്കാനും ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ!
ഒന്ന് ചിന്തിച്ചു നോക്കൂ:
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യവും, ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് ഇന്ത്യ.
ആണവായുധ ശേഷിയുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് നമ്മുടേത്.
ഭൂമിശാസ്ത്രപരമായ സ്ഥാനവും, സാമ്പത്തിക വളർച്ചയും, വലിയ ആഭ്യന്തര വിപണിയും ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്.
