ഇന്നത്തെ കാലത്ത് എല്ലാവരുടെയും നിത്യജീവിതത്തിന്റെ ഭാഗമായ സ്മാർട്ട്ഫോണുകൾ ദിവസവും ചാർജ് ചെയ്യുന്നത് വൈദ്യുതി ബില്ലിൽ വലിയ വർധനവുണ്ടാക്കുമോ എന്ന സംശയം പലർക്കുമുണ്ട്. സാധാരണയായി ഇപ്പോഴത്തെ സ്മാർട്ട്ഫോണുകളിൽ 5,000mAh ബാറ്ററിയാണ് കാണപ്പെടുന്നത്. ഏകദേശം 4 വോൾട്ട് ശേഷിയുള്ള ഈ ബാറ്ററിയിൽ 20 വാട്ട്-അവർ ഊർജമാണ് സംഭരിക്കാനാവുക. ചാർജിങ് സമയത്തെ ഊർജനഷ്ടം കൂടി കണക്കിലെടുത്താൽ പോലും, ഒരു ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ പൂർണ്ണമായി ചാർജ് ചെയ്യാൻ വെറും 0.019 യൂണിറ്റ് വൈദ്യുതി മാത്രമാണ് ചെലവാകുന്നത്.
ഈ കണക്ക് പ്രകാരം, ദിവസവും ഒരു തവണ ഫോൺ പൂർണ്ണമായി ചാർജ് ചെയ്താൽ ഒരു മാസം ആകെ ഉപയോഗിക്കുന്നത് ഏകദേശം 0.57 യൂണിറ്റ് വൈദ്യുതി മാത്രമായിരിക്കും. അതായത്, ഒരു മാസത്തെ മൊത്തം ഉപയോഗം ഒരു യൂണിറ്റിൽ താഴെ മാത്രമാണ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശരി എട്ട് രൂപ നിരക്ക് കണക്കാക്കിയാൽ, മാസത്തിൽ ഏകദേശം 4.56 രൂപ (ഏകദേശം അഞ്ച് രൂപ) മാത്രമാണ് ഇതിനായി ചെലവാകുന്നത്. ഇനി ദിവസവും രണ്ടുതവണ ഫോൺ ചാർജ് ചെയ്യുന്നവരാണെങ്കിൽ പോലും മാസബില്ലിൽ ഏകദേശം പത്ത് രൂപയുടെ വർധനവ് മാത്രമേ ഉണ്ടാകൂ.
