എമ്പുരാന് സെൻസർ ബോർഡ് അനുമതി നൽകിയത് ഇവരാണ്; ”എല്ലാം പത്തരമാറ്റ് സംഘപരിവാർ​”

ഗോദ്ര വംശഹ.ത്യയെ വെള്ളപൂശിയതിന്റെ വിവാദമായ എമ്പുരാൻ സിനിമ സെൻസർ ചെയ്ത പാനൽ അം​ഗങ്ങളുടെ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകാതെ U/A സർട്ടിഫിക്കറ്റ് നൽകിയതും ​ഗോദ്രയിൽ വെന്ത് മരി.ച്ച 16 ദിവസം പ്രായമായ കുഞ്ഞ് അടക്കമുള്ള കർസേവക കുടുംബങ്ങളെ കൂട്ടക്കുരുതി നടത്തിയവരെ വെള്ളപൂശുന്നതിനും ചുക്കാൻ പിടിച്ചതിൽ സെൻസർ ബോർഡും ഉത്തരവാദികളാണെന്ന വിമർശനം നിലനിൽക്കെയാണ് പാനൽ ലിസ്റ്റ് പുറത്ത് വരുന്നത്. ഇനി ആരെല്ലാമാണ് ആ സിനിമ സെൻസർ ചെയ്ത പാനലിൽ ഉണ്ടായിരുന്നത് എന്ന് നോക്കാം.

സ്വരൂപ കർത്ത (ഹരി S കർത്തയുടെ ഭാര്യ – തപസ്യ List) റോഷ്നി ദാസ് ( BJP List: ബി ജെ പി മുൻ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് സെക്രട്ടറി സുനീഷിന്റെ ഭാര്യ) G M മഹേഷ് -തപസ്യ , മഞ്ജു ഹസൻ (ബിജെപി)

സിനിമ കാണാൻ വരാതെ, പിന്നെ വന്ന് സൈൻ ചെയ്ത് പോയി പണം വാങ്ങുന്ന രീതിയും സെൻസർ ബോർഡിൽ ഉള്ളതായും നേരത്തെ ആക്ഷേപം ഉയർന്നിട്ടുള്ളതിനാൽ, സിനിമ കണ്ടിട്ട് തന്നെയാണ് ഇവർ സെർട്ടിഫിക്കറ്റ് നൽകിയതെന്ന് പാനൽ അം​ഗങ്ങൾ തന്നെയാണ് വിശദീകരിക്കേണ്ടത്. മാത്രമല്ല സിനിമയുടെ രണ്ട് ഭാ​ഗങ്ങൾ ഒഴിവാക്കിയതായും സർട്ടിഫിക്കറ്റിൽ പറയുന്നു. 22 ആം മിനുട്ടിലെ ​ഗുജറാത്ത് വംശ ഹ.ത്യ ചിത്രീകരിച്ചിരിക്കുന്ന ഭാ​ഗത്തെ ഏതാനം സെക്കന്റുകളും ഒരു മണിക്കൂർ 18 ആം മിനുട്ടിലെ ഇന്ത്യൻ പതാകയ്ക്ക് എതിരായ സംഭാഷണവുമാണ് ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *