കൊച്ചി ഇ ഡി ഓഫീസിൽ വിജിലൻസ് പരിശോധന

കൊച്ചി ഇ.ഡി ഓഫീസിൽ വിജിലൻസ് പരിശോധന. ഇ.ഡി അസിസ്റ്റൻ്റ് ഡയറക്ടർ പ്രതിയായ കേസിൽ വിവരശേഖരണത്തിന്റെ ഭാഗമായാണ് വിജിലൻസ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഓഫീസിലെത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഇഡിയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇഡിക്കെതിരെ പരാതി നൽകിയ വ്യവസായിക്കെതിരെയുള്ള ഇ ഡി കേസിൻ്റെ വിവരങ്ങൾ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ ഇ.ഡി കൈമാറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇ ഡി ഓഫീസിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *