കോഴിക്കോട് തളിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരുമായി എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി.ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതിഷേധിച്ചത്.ഇന്ന് മൂന്നിടത്താണ് മന്ത്രി ക്കെതിരെ കെ എസ് യു , എസ് എഫ് ഐ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
കെ എസ് യു പ്രവർത്തകരും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു .മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.പോലീസ് ബലം പ്രയോഗിച്ച ഇവരെ മാറ്റി.തുടർന്നാണ് മന്ത്രിയുടെ വാഹനം കടന്നു പോയത്.