പുതിയ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തന്റെ വിയോജിപ്പ് അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് ബോധിപ്പിച്ചു. പാർട്ടിക്കുള്ളിൽ എപ്പോഴും അച്ചടക്കം പാലിച്ചിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും, തീരുമാനങ്ങൾ എടുത്തപ്പോൾ തന്റെ സീനിയോറിറ്റി പൂർണ്ണമായും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം തുറന്നടിച്ചു. നിരന്തരമായ അവഗണനയിൽ പ്രതിഷേധിച്ചാണ് മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
കോൺഗ്രസിൽ അതൃപ്തി!മന്ത്രിസ്ഥാനം നിരസിച്ച് രമേശ് ചെന്നിത്തല
