നടി മോനിഷയുടെ വിവാഹം എ ഐ യിലൂടെ നിർമ്മിക്കാനായി വന്നവരോട് നോ പറഞ്ഞിരിക്കുകയാണ് മോനിഷയുടെ അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി.അതിനു അവർക്ക് പറയാൻ വ്യക്തമായ കാരണങ്ങളും ഉണ്ട്.വളരെ കുറച്ചു സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും നടി മോനിഷയെ മറക്കാൻ മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല ..മലയാളത്തിലെ ജനപ്രിയ നായിക നടിയായിയിരിക്കെയാണ് മോനിഷ വാഹനാപകടത്തിൽ മരിക്കുന്നത്. 21 വയസായിരുന്നു അപ്പോൾ മോനിഷയുടെ പ്രായം
മോനിഷയുടെ മരണം ഏറ്റവും കൂടുതൽ ഉലച്ചത് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയെയാണ്. മോനിഷയായിരുന്നു അവരുടെ ലോകം.പിന്നീട് അവർ ജീവിച്ചതെല്ലാം മോനിഷയുടെ ഓർമകളിലായിരുന്നു.കുട്ടിക്കാലത്ത് താൻ കണ്ട അഭിനയ മോഹമെല്ലാം പൂവണിഞ്ഞത് മോനിഷ അഭിനയം തുടങ്ങിയ ശേഷമാണ് …ത നിക്ക് സമാധാനമായിരുന്നു . എന്റെ പ്രതിഫലനം അവളിൽ കണ്ടു എന്ന്നാണ് ആ ‘അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞത്..
കലയാണ് അവരുടെ ലോകം..ഇന്നും തന്നെ സ്വാധീനിക്കുന്നത് വെെജയന്തിമാലയെയാണ്. ഈ പ്രായത്തിലും അവർ ഡാൻസ് ചെയ്യുന്നു. ജന്മം മുഴുവൻ ആർട്ടിസ്റ്റല്ലേ. ഞാൻ അഞ്ചാറ് വയസ് മുതലേ ഇവരെ ആരാധിച്ച് വരുന്നയാളാണ്. അത് അവരോട് പറഞ്ഞിട്ടുമുണ്ട്. ഈ വാക്കുകളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് കലയാണ്.
മോനിഷയുടെ കല്യാണം എ ഐ യിലൂടെ നിർമ്മിക്കാൻ വന്നവരോട് അത് മാത്രം വേണ്ട, ബാക്കി എന്ത് വേണമെങ്കിലും ചെയ്തോ എന്ന് മോനിഷയുടെ സഹോദരൻ പറഞ്ഞെന്നാണ് ‘അമ്മ പറയുന്നത്.നമുക്ക് കാണാൻ പറ്റുമല്ലോ എന്നാണ് അവർ പറയുന്നത്. എന്നാൽ മോളെക്കുറിച്ചുള്ള തന്റെ ഇന്റർവ്യൂകൾ കണ്ടിട്ട് അതിലൊരു പ്രൊഡക്ഷൻ ചെയ്യാനാണ് വന്നത്. അതൊരു കൊമേഴ്ഷ്യൽ സെെഡായത് കൊണ്ട് മോൻ വേണ്ടെന്ന് പറഞ്ഞു എന്നാണ് നടി ശ്രീദേവി ഉ ന്നി പറയുന്നത് ..തങ്ങൾക്കുണ്ടായിരുന്നത് അഭിനയത്തോടുള്ള ഭ്രമം ആയിരുന്നെന്നുംന്നും ഇന്നും കൊമേഴ്ഷ്യൽ പരിപാടി പറ്റില്ല എന്നും തീർത്തു പറയുകയാണ് ശ്രീദേവി ഉണ്ണി .