എതിർപ്പുകൾ മാറ്റിവെച്ച് പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചത്. തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്നും കരാറില്‍ ഒപ്പിടുന്നതിനായി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഇന്ന് സ്ഥിരീകരിച്ചു.
വിദ്യാഭ്യാസ പദ്ധതികള്‍ക്കായി കേരളത്തിന് അര്‍ഹതപ്പെട്ട 1500 കോടി രൂപയുടെ കുടിശിക നേടിയെടുക്കാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും മന്ത്രി പറഞ്ഞു.പദ്ധതിയില്‍ ഒപ്പിടുന്നതിന് സിപിഎമ്മും പൊതുവിദ്യാഭ്യാസ വകുപ്പും അനുകൂലമായിരുന്നുവെങ്കിലും സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് രണ്ടു തവണ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ഇക്കുറി മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കുകയായിരുന്നു
