ബിഹാർ വിജയം ആഘോഷിച്ച് എന്‍ഡിഎ; ഇത് ട്രെൻഡ് അല്ല സുനാമിയെന്ന് ജെ പി നദ്ദ;

ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്നിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. ഇത് ട്രെൻഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബിഹാറിലും ജനം മോദിയിൽ അചഞ്ചല വിശ്വാസം അർപ്പിച്ചു, ജംഗിൾ രാജിന് പകരം ജനം വികസനത്തെ പുൽകി.ജംഗിൾ രാജിന് നോ എൻട്രി. 2024 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് കുറച്ചു സീറ്റ് കുറഞ്ഞു പോയതിൽ ജനം നിരാശരായി.തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും അചഞ്ചലമായ പിന്തുണ നൽകാൻ തീരുമാനിച്ചു. പ്രതിപക്ഷത്തിന് കനത്ത മറുപടി നൽകി.രാജ്യ താത്പര്യത്തിന് ഒപ്പമാണ് ജനങ്ങൾ എന്ന് പഠിപ്പിച്ചു എന്നും ജെ പി നദ്ദ ബിജെപി പ്രവർത്തകരെ അഭസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ബീഹാറിലെ ജനങ്ങൾ സദ്ഭരണത്തിനും നല്ല ഭാവിക്കും വോട്ടു ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിനുള്ള എല്ലാ വഴിയും തേടുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും മുന്നേറാനുള്ള അവസരങ്ങൾ ഉറപ്പാക്കുമെന്നും പ്രധാമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *