ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇനി ഭാരതത്തിലേക്ക് അമേരിക്കൻ പാചക വാതകമൊഴുകും. ഒരു വർഷത്തെ പ്രാരംഭ കരാറിന് കീഴിൽ ഭാരതം യുഎസിൽ നിന്ന് 2.2 ദശലക്ഷം ടൺ ലിക്വിഡ് പെട്രോളിയം ഗ്യാസ് ആണ് ഇറക്കുമതി ചെയ്യുക. ഭാരതത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിർണായക ചുവടുവെയ്പാണിത്.. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ പാചകവാതകം വിതരണം ചെയ്യാനുള്ള ചരിത്രപരമായ കരാറിൽ അമേരിക്കയുമായി ഭാരതം ഒപ്പിട്ടു. 2026 ജനുവരി മുതലാണ് കരാർ പ്രാബല്യത്തിൽ വരിക. ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുമായി ഈ സുപ്രധാന കരാറെന്ന് ഇന്ത്യൻ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവരാണ് രാജ്യത്ത് വിതരണം കൈകാര്യം ചെയ്യുക.
ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസമേകി കേന്ദ്രസർക്കാർ; ഇനി കുറഞ്ഞ വിലയ്‌ക്ക് പാചകവാതകം
