കരളിന്റെ ആരോഗ്യം ഇല്ലാതാക്കുന്ന മൂന്നു കാര്യങ്ങൾ ചെയ്യരുത് എന്ന് യുഎസിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് പറയുന്നു. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമായ കരൾ, അഞ്ഞൂറിലധികം കാര്യങ്ങളാണ് ചെയ്യുന്നത്. പ്രോട്ടീനുകളുടെ ദഹനം, ധാതുക്കളുടെ സംഭരണം, പിത്തരസത്തിന്റെ ഉൽപാദനം തുടങ്ങിയവയെല്ലാം നിർവഹിക്കുന്ന കരളിന് പ്രത്യേക ശ്രദ്ധ കൊടുക്കണമെന്ന് ഫ്ലോറിഡയിലെ ഡോ. ജോസഫ് സൽഹാബ് പറയുന്നു. കരളിനെ ദോഷകരമായി ബാധിക്കും എന്നറിയാതെ ദിവസവുമെന്ന പോലെ മിക്കവരും ചെയ്യുന്ന മൂന്നു കാര്യങ്ങൾ വളരെ അപകടകരവും ഗുരുതരവുമായ സീറോസിസിനും ഫാറ്റി ലിവർ രോഗത്തിനും കാരണമാകുമെന്ന് ഡോക്ടർ പറയുന്നു. ചെയ്യാൻ പാടില്ലാത്ത മൂന്നു കാര്യങ്ങൾ ഇതാ,
- മദ്യപാനം ദിവസവും മദ്യപിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ പത്തുവർഷത്തിനുള്ളില്‍ കരളിന്റെ പ്രവർത്തനം തകരാറിലാകും. മദ്യവുമായി ബന്ധപ്പെട്ട കരൾ രോഗം അതായത് ഫാറ്റി ലിവർ മുതൽ സീറോസിസ് വരെയുള്ള ഗുരുതര രോഗങ്ങൾ ചെറുപ്പക്കാരിൽ പോലും മരണകാരണം ആയിക്കൊണ്ടിരിക്കുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗം ഘട്ടങ്ങളായാണ് ഉണ്ടാകുക. കടുത്ത മദ്യപാനികൾക്ക് ഇത്തരത്തിൽ എല്ലാ ഘട്ടങ്ങളും ഉണ്ടാവില്ല. സ്റ്റീറോസിസ്, മദ്യവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ്, സീറോസിസ് എന്നിവയാണ് ഈ ഘട്ടങ്ങൾ. ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശമനുസരിച്ച് എത്ര ചെറിയ അളവിലുള്ള മദ്യപാനവും കരൾരോഗം വരാനുള്ള സാധ്യത വർധിപ്പിക്കും.
2. കാലറി കൂടിയ ഭക്ഷണം പൂരിത കൊഴുപ്പുകളും പ്രോസസ്ഡ് ഷുഗറും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഫാറ്റിലിവർ രോഗത്തിനും ക്രമേണ ഗുരുതരമായ കരൾനാശത്തിനും കാരണമാകും. പോഷകങ്ങളെ പ്രോസസ് ചെയ്യുകയും വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യുക എന്നതാണ്. കരളിന്റെ പ്രാഥമിക ചുമതല ശരീരത്തിന് ആവശ്യമുള്ളതിലുമധികം കാലറി ശരീരത്തിലെത്തുമ്പോൾ അമിതമുള്ള ഊർജം കൊഴുപ്പ് ആയി മാറുകയും കരളിലെ കോശങ്ങളിൽ ശേഖരിക്കപ്പെടുകയും ചെയ്യും. കൊഴുപ്പ് ഇത്തരത്തിൽ അടിഞ്ഞു കൂടുന്നതിനെ ഹെപ്പാറ്റിക് സ്റ്റീറോസിസ് എന്നാണ് വിളിക്കുന്നത്. ഇത് ഗുരുതരമായ ഇൻഫ്ലമേഷനിലേക്കും തുടർന്ന് സ്റ്റീറോസിസിനും കരളിലെ അർബുദത്തിനും കാരണമാകും.
- പതിവായി പരിശോധനകൾ നടത്താതിരിക്കുക വർഷത്തിൽ കുറഞ്ഞത് ഒന്നോ രണ്ടോ തവണ കരൾ പരിശോധിക്കാത്തത് ഒരു കുറ്റം തന്നെയാണ്. കരൾരോഗങ്ങളിൽ ചിലത് ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ വളരെ നിശ്ശബ്ദമായാവും വരുന്നത്. അതുകൊണ്ടു തന്നെ നേരത്തെ രോഗം കണ്ടെത്താൻ ഉള്ള മാർഗമാണ് ഈ പരിശോധന എന്ന് ഡോ. സൽഹാബ് പറയുന്നു. കരളുമായി ബന്ധപ്പെട്ട മിക്ക അവസ്ഥകളും രോഗം മൂർച്ഛിച്ച ശേഷം, അത് പരിഹരിക്കാനാകാത്തവിധം ഗുരുതരം ആയ ശേഷമാവും തിരിച്ചറിയുന്നത്. ഇത് കരളിന്റെ പ്രവർത്തനത്തകരാറിലേക്കോ കരൾ കാൻസറിലേക്കോ നയിക്കും. നേരത്തെ രോഗം കണ്ടെത്താൻ ഇടയ്ക്കുള്ള പരിശോധനകൾ സഹായിക്കും. ഇതുവഴി രോഗമുക്തി നേടാനും രോഗം നിയന്ത്രണവിധയമാക്കാനും സാധിക്കും. മിക്ക കരൾ രോഗങ്ങളും ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. രോഗം നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങിയില്ലെങ്കിൽ കരൾരോഗങ്ങൾ വളരെ വേഗം ഫാറ്റിലിവർ ആയും ഫൈബ്രോസിസ് ആയും ക്രമേണ സീറോസിസ് ആയും മാറും
