തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കോട്ടയത്താണ് ആദ്യമണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ടിടങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു,പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പത്താം ഡിവിഷനിലും (ഓണക്കൂർ) തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലുമാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ഥികളാണ് ഉള്ളത്.രാവിലെ ആറിന് മോക്പോളിനുശേഷം ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
തദ്ദേശം:വോട്ടെടുപ്പ് പുരോഗമിക്കുന്നു, 7 ജില്ലകള്‍ ബൂത്തില്‍; രണ്ടിടത്ത് വോട്ടെടുപ്പ് മാറ്റി
