പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കംചെയ്യണമെന്ന പോലീസ് നിർദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തു നൽകി. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് നവമാധ്യമങ്ങളിൽനിന്ന് നീക്കംചെയ്യാൻ മെറ്റ, യൂട്യൂബ് അടക്കമുള്ള കമ്പനികളോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് .പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ.
പാരഡി ഗാനത്തിൽ പോര് മുറുകുന്നു: ‘പോറ്റിയേ കേറ്റിയേ ഗാനം നീക്കരുത്’; മെറ്റയ്ക്ക് സതീശന്റെ കത്ത്
