ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ സിബിഐ സന്നദ്ധം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിന് കോടതി നിര്‍ദേശമുണ്ടാകുകയോ അഭിപ്രായം ആരായുകയോ ചെയ്താല്‍ സന്നദ്ധത പ്രകടിപ്പിച്ച് സിബിഐ ഹൈക്കോടതിയില്‍ മറുപടി നല്‍കുമെന്നാണ് സൂചന. എസ്‌ഐടി അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം തേടി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മാത്രമല്ല കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് പൊതു ആവശ്യവും. നിയമവിദഗ്ധരും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സാധ്യതയേറെയാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും.
സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം; സിബിഐ റെഡി
