കാസർകോട്ട് അഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി; ബദിയടുക്കയിൽ നറുക്കെടുപ്പിലൂടെ ബിജെപിയിലെ ഡി. ശങ്കരൻ പ്രസിഡൻ്റ്

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്.തുടര്‍ച്ചയായി 45 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി, 50 വര്‍ഷത്തിലേക്ക് കടക്കുന്ന മധൂര്‍ പഞ്ചായത്തില്‍ മുന്‍ വൈസ്പ്രസിഡന്റായിരുന്ന സുജ്ഞാനി ഷാന്‍ബോഗ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രകാനും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. പതിനഞ്ച് അംഗങ്ങളുടെ വോട്ട് ചെയ്യ്തു…കാറഡുക്ക പഞ്ചായത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന എം.ജനനി പ്രസിഡന്റായും ദാമോദര വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് എട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *