ദുബായിൽ സ്വർണ്ണവിലയിൽ നേരിയ മുന്നേറ്റം;

ദുബായിൽ സ്വർണ്ണവിലയിൽ വീണ്ടും നേരിയ മുന്നേറ്റം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിപണിയിൽ വൻ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് ദുബായിലും ആഗോള വിപണിയിലും വില തിരികെ കയറിയത്. നിലവിൽ 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 499.75 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്.

ഇതുകൂടാതെ 22 കരോട്ട് സ്വർണ്ണത്തിന് ഗ്രാമിന് 462.75 ദിർഹവും, 21 കരോട്ടിന് 443.50 ദിർഹവും 18 കരോട്ടിന് 380.25 ദിർഹവുമാണ് വിപണിയിലെ പുതിയ നിരക്കുകൾ. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,144 ഡോളറായി ഉയർന്നിട്ടുണ്ട്.

ധൻതേരാസും ദീപാവലിയും അടുത്തിരിക്കുന്ന ഈ വേളയിൽ വിലയിലുണ്ടായ ഈ കുറവ് പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുകളും ഫെഡറൽ റിസർവ് പലിശനിരക്ക് മാറ്റങ്ങളുമാണ് നിലവിൽ സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *