ശബരിമല സ്വര്‍ണ്ണകൊള്ള: ദേവസ്വം ബോർഡ് മുന്‍ അംഗംസജീവ സിപിഎം നേതാവ് എന്‍ വിജയകുമാര്‍ അറസ്റ്റില്‍.

ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. നേരത്തെഎസ്‌ഐടി വിജയകുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇയാൾ ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു അറസ്റ്റിലായ എ പത്മകുമാറിന്റെ അധ്യക്ഷതയിൽ ഉണ്ടായിരുന്ന ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിനും എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *