ശബരിമല സ്വർണക്കൊള്ള കേസ്; സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി). കേസിന് വി​ദേശബന്ധമുള്ളതിനാൽ യഥാർത്ഥ വസ്തുകൾ പുറത്തുവരണമെങ്കിൽ ദേശീയ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ഐബി ശുപാർശ ചെയ്തു.  റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി അന്വേഷിക്കണമെന്നും ഐബി ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്ഐടി അന്വേഷണം പുരോഗമിക്കുന്നത്. അതിനാൽ ഐബിയുടെ ശുപാർശ  സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറും. ശബരിമല സ്വർണക്കൊള്ളയുടെ അന്തർദേശിയ ബന്ധമുണ്ടോ എന്ന ഹൈക്കോടതിയുടെ സംശയത്തിൻമേലാണ് ഐബി പ്രാഥമിക വിവരണ ശേഖരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *