കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മേയർ ആര്യാ രാജേന്ദ്രനേയും സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയേയും മേയർ ആര്യാ രാജേന്ദ്രനേയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി.2024 ഏപ്രിലിൽ…

ശബരിമല സ്വര്‍ണകൊള്ളയിൽ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ട്, പിന്നിൽ വൻ ഗൂഢാലോചനയുണ്ട്, കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വര്‍ണകൊള്ള മറച്ചുവെക്കാൻ പിണറായി…

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ; ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കി…

ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി.…

ആറാം ദിവസവും രാഹുല്‍ ഒളിവില്‍ത്തന്നെ; ചുവന്ന കാര്‍ ആരുടെ? നടിയുടെയോ നേതാവിന്റെയോ?

ആറാം ദിവസവും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താനാകാതെ കേരള പോലീസ്. എംഎല്‍എയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എംഎല്‍എ ഒളിവില്‍ത്തന്നെ…

സ്വർണ, ഗർഭക്കേസുകളല്ല, വികസനം ചർച്ചയാക്കണം തിരഞ്ഞെടുപ്പിൽ; സുരേഷ് ഗോപി

സ്വർണക്കടത്തും ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള സ്വകാര്യ വിഷയങ്ങളുമല്ല തിരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്നും, മറിച്ച് വികസന വിഷയങ്ങൾ മാത്രമാണ് പ്രധാനമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ ബി.ജെ.പി. കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഫോണുകൾ കണ്ടെത്താനായില്ല; ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഫ്ലാറ്റിൽ പരിശോധന പൂർത്തിയാക്കി പോലീസ്

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഫ്ലാറ്റിലെ പരിശോധന അന്വേഷണ സംഘം പൂർത്തിയാക്കി മടങ്ങി. ഫ്ലാറ്റിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ശേഖരിച്ച സംഘം, തിങ്കളാഴ്ച…

അതിജീവിതയെ സമൂഹമാധ്യമത്തിൽ അപമാനിച്ച കേസ്: രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചാണ് സൈബർ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ…

സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിൻ്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി.…

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് തലസ്ഥാനത്ത്

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് തലസ്ഥാനത്ത് എത്തിഎന്ന് സൂചന.. കേസിൻ്റെ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെ വക്കീൽ ഓഫീസിലാണ് രാഹുൽ രഹസ്യമായി എത്തിയത്.കേസുമായി ബന്ധപ്പെട്ട്…

രാഹുൽ വിഷയത്തിൽ ഷാഫിയുടെ പ്രതികരണം

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പാർട്ടി തീരുമാനത്തെ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. രാഹുലിന്റെ വിഷയത്തിൽ പാർട്ടി നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ അത് നിയമപരമായ…