ആശമാരുടെ രാപകൽ സമരയാത്ര: മെയ് അഞ്ചിന് രാവിലെ കാസർകോട്ട് ഉദ്ഘാടനം

തിരുവനന്തപുരം: ആശമാരുടെ ‘രാപകൽ സമരയാത്ര’ മെയ് അഞ്ചിന് രാവിലെ 10 ന് കാസർഗോഡ് നിന്ന് ആരംഭിക്കുമെന്ന് അറിയിച്ചു. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ 83 ദിവസങ്ങളായി നടത്തിവരുന്ന അനിശ്ചിതകാല രാപകൽ സമരത്തിൻ്റെ അടുത്തഘട്ടമായാണ് കാസർഗോഡ് നിന്നുള്ള 45 ദിവസം നീണ്ടു നിൽക്കുന്ന സമരയാത്ര സംഘടിപ്പിക്കുന്നത്.

രാപകൽ സമരത്തിൻ്റെ 85-ാം ദിനത്തിൽ കാസർഗോഡ് ടൗണിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നൂറുകണക്കിന് ആശമാരും സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. സമരയാത്രയുടെ കൂടെ കലാസംഘവും അണിചേരും. ഒന്നാദിനം ബദിയടുക്ക, കുറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് സമാപിക്കും.

മെയ് ആറിന് രണ്ടാം ദിനം സമരയാത്ര 9.30 ന് പരപ്പയിൽ നിന്നാരംഭിച്ച് നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തും. വൈകിട്ട് അഞ്ചിന് തൃക്കരിപ്പൂരിൽ സമാപന സമ്മേളനം നടക്കും. തുടർന്ന്, കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

Leave a Reply

Your email address will not be published. Required fields are marked *