തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്, ഇന്ത്യൻ റയിൽവെയുടെ പുതിയ മാറ്റം

തത്കാൽ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് തല്‍ക്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുന്‍ഗണന നല്‍കാന്‍ ആണ് തീരുമാനം. ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് പ്രഥമ പരിഗണന നല്‍കും. തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ് സമയത്ത് ആദ്യ പത്ത് മിനുറ്റില്‍ ആധാര്‍ ലിങ്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന ലഭിക്കും. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം റയില്‍വേ നടത്തിയത്.

തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ഇ-ആധാര്‍ ഓതന്റിക്കേഷന്‍ ഉടന്‍ നടപ്പാക്കുമെന്ന് ഇന്ത്യന്‍ റയില്‍വേ അറിയിച്ചിട്ടുണ്ട്. ഇത് ആധികാരികമായ ഉപഭോക്താക്കള്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

തല്‍ക്കാല്‍ ബുക്കിങ് വിന്‍ഡോ തുറന്നതിന് ശേഷമുള്ള ആദ്യ പത്ത് മിനിറ്റില്‍ ഐആര്‍സിടിസി അംഗീകൃത ഏജന്റുമാര്‍ക്ക് പോലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമില്ലെന്നും റയില്‍വേ അറിയിച്ചിട്ടുണ്ട്. ആധാര്‍ ഉപയോഗിച്ച് ആധികാരികത ഉറപ്പാക്കാത്ത എല്ലാ എക്കൗണ്ടുകളും പ്രത്യേകം പരിശോധിക്കാനും ഐആര്‍സിടിസി തീരുമാനിച്ചതായി റയില്‍വേ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *