അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസിൽ ബിരുദ സമർപ്പണം

അമൃത വിശ്വവിദ്യാപീഠം അമൃതപുരി, കൊച്ചി, ചെന്നൈ, എട്ടിമട, ബാംഗ്ലൂർ, മൈസൂർ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദ സമർപ്പണം കൊച്ചി അമൃത ക്യാമ്പസിൽ വെച്ച് നടന്നു. ഡെന്റസ്ട്രി, മെഡിസിൻ, ആയുർവേദം, നഴ്‌സിംഗ്, ശിൽപ്പകല,ആർട്സ് ഹ്യുമാനിറ്റിസ് ആൻഡ് കൊമേഴ്‌സ്, , അലൈഡ് ഹെൽത്ത് സയൻസസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർത്ഥികൾ ബിരുദങ്ങൾ ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലുള്ള ബിരുദ ബിരുദാനന്തര ബിരുദ ഗവേഷക വിദ്യാർത്ഥികൾക്കുള്ള ബിരുദങ്ങളാണ് രണ്ട് ദിവസം നീണ്ടുനിന്ന ചടങ്ങിൽ സമർപ്പിച്ചത്.

വിവിധ മേഖലകളിലെ റാങ്ക് ജേതാക്കൾക്കുള്ള മെഡലുകളും ബിരുദ സമർപ്പണ ചടങ്ങിൽ സമ്മാനിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയി ദേവിയുടെ വിദ്യാർത്ഥികൾക്കുള്ള സന്ദേശവും ചടങ്ങിൽ വായിച്ചു. അറിവ് സ്വായത്തമാക്കുന്നതിന് പരിധി ഇല്ലെന്ന് മാതാ അമൃതാനന്ദമയി ദേവി കുട്ടികളെ ഓർമിപ്പിച്ചു. നമുക്കുള്ളിലുള്ള കഴിവിനെ തിരിച്ചറിയുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അമ്മ കൂട്ടിച്ചേർത്തു. കേരള യൂണിവേഴ്‌സിറ്റി കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. എസ്. അനിൽ കുമാർ ബിരുദ സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി. അജിത് കുമാർ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. കൃഷ്ണകുമാർ പി., റിസർച്ച് വിഭാഗം മേധാവിയും ഡീനുമായ ഡോ. ഡി.എം.വാസുദേവൻ, അമൃത സ്‌കൂൾ ഓഫ് ആയുർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദപുരി, അമൃത സ്‌കൂൾ ഓഫ് ആർട്സ് ഡീൻ ഡോ. യു. കൃഷ്ണകുമാർ, അമൃത സ്‌കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് ചീഫ് പ്രോഗ്രാം ഓഫീസർ ഡോ. എംവി തമ്പി, എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ കെ.പി., അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ ആർ., വൈസ് പ്രിൻസിപ്പൽ ഡോ. എസ് രാകേഷ്, അമൃത സ്‌കൂൾ ഓഫ്, അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി, വൈസ് പ്രിൻസിപ്പൽ ഡോ. അനില കെ.പി. ഡോ.ശോഭാ സുബ്രമണ്യൻ, ഡോ. സുനിൽ കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *