ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ പുഴയിൽ ഉണ്ടായത് കനത്ത ഒഴുക്കായിരുന്നു.തുടർന്നാണ് ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയത്. പാലത്തിന്റെ തൂണുകൾക്കു താഴെനിന്നാണ് മണ്ണൊലിച്ചുപോയത്. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാൻ സംരക്ഷണഭിത്തിക്കുള്ളിൽ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. പുന്നപ്പുഴയിൽ കുത്തൊഴുക്കുണ്ടെങ്കിലും ഇന്നലത്തേക്കാൾ ജലനിരപ്പ് കുറവാണ്.
