ഇന്ത്യ– യു.കെ. സ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി.ലണ്ടനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.കെ.പ്രധാനമന്ത്രി കിയ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ വാണിജ്യമന്ത്രിമാര്‍ കരാറില്‍ ഒപ്പുവച്ചു. വ്യാപാര കരാര്‍ കൂട്ടുത്തരവാദിത്തം കൂടിയാണെന്ന് സ്റ്റാമര്‍ക്കൊപ്പം നടത്തിയ പ്രസ്താവനയില്‍ മോദി പറഞ്ഞു. ലണ്ടനില്‍ കിയ സ്റ്റാമറും നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കരാര്‍ ഒപ്പുവച്ചത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് വലിയ കുതിപ്പേകുമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ടെക്സ്റ്റൈല്‍സ്, പാദരക്ഷ, ആഭരണനിര്‍മാണം, സീഫുഡ്, കാര്‍ഷികോല്‍പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം യു.കെ. വിപണി തുറന്നുനല്‍കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടന്ന ശേഷം ഒപ്പുവയ്ക്കുന്ന സുപ്രധാന കരാറാണ് ഇതെന്നും രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഒരുപോലെ ഗുണം ചെയ്യുമെന്നും യു.കെ.പ്രധാനമന്ത്രി കിയ സ്റ്റാമറും പറഞ്ഞു ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചാല്‍ മാത്രമെ കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളു. ഇതിന് ഒരുവര്‍ഷത്തോളം എടുത്തേക്കാം