ഇന്ത്യയുടെ മിഷൻ സുദർശനയ്‌ക്കൊപ്പം ഇസ്രായേൽ കൈകോർക്കുമെന്ന് സൂചന : ആന്റി-ബാലിസ്റ്റിക് മിസൈൽ മുതൽ ഡ്രോൺ വരെ വികസിപ്പിക്കാൻ ഇനി ഒരുമിച്ച്

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 25 ന് ഇസ്രായേലിൽ എത്തും. സന്ദർശനത്തിന് മുന്നോടിയായി, പ്രതിരോധ, തന്ത്രപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും ഇസ്രായേലും തയ്യാറെടുക്കുകയാണ്.പുതിയ പ്രതിരോധ സാങ്കേതികവിദ്യകളിൽ സംയുക്തമായി സഹകരിക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. ഇതിൽ ആന്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധം, ലേസർ ആയുധങ്ങൾ, ദീർഘദൂര സ്റ്റാൻഡ്-ഓഫ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ സംയുക്ത വികസനം ഉൾപ്പെടുന്നു.സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം (എംഒയു) ഈ സന്ദർശന വേളയിൽ ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ , ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വരും വർഷങ്ങളിൽ ഏകദേശം 10 ബില്യൺ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *