എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ; 

പുതിയ നിയമസഭയിലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും. പ്രോടെം സ്പീക്കറായി നിശ്ചയിക്കപ്പെട്ട ജി. സുധാകരൻ എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിന് മുന്നോടിയായി ജി. സുധാകരൻ ഇന്ന് ലോക്ഭവനിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

സ്പീക്കർ തിരഞ്ഞെടുപ്പ് മറ്റന്നാൾ രാവിലെ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പുതിയ യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഈ മാസം 29-ന് നടക്കും. നാളെ രാവിലെ 9 മണിക്ക് 139 എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ആരംഭിക്കും. സി.പി.ഐ.എമ്മുമായി അഭിപ്രായവ്യത്യാസത്തിൽ നിൽക്കുകയും യു.ഡി.എഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ നിന്ന് വിജയിക്കുകയും ചെയ്ത ജി. സുധാകരൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടത് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ കേരള നിയമസഭ പുതിയ അംഗങ്ങളുമായി പൂർണ്ണ സജ്ജമാകും

Leave a Reply

Your email address will not be published. Required fields are marked *