ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.യുഎസില്‍ ഇന്ത്യക്കുനേരെ നടത്തി ആണവ ഭീഷണിയിലാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.ഇത്തരം പരാമര്‍ശങ്ങളില്‍ അടങ്ങിയിരിക്കുന്ന നിരുത്തരവാദിത്വത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് സ്വന്തമായി നിഗമനത്തിലെത്താം. ഇന്ത്യയുടെ സൗഹൃദ രാജ്യത്തിന്റെ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി.പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീര്‍ ഭീഷണി മുഴക്കിയത്. ‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും’ യുഎസില്‍ നടന്ന ഒരു ചടങ്ങിനിടെ അസിം മുനീര്‍ പറഞ്ഞു.
ഇന്ത്യയുടെ സൗഹൃദ രാജ്യത്തിന്റെ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി.പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീര്‍ ഭീഷണി മുഴക്കിയത്. ‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും’ യുഎസില്‍ നടന്ന ഒരു ചടങ്ങിനിടെ അസിം മുനീര്‍ പറഞ്ഞു.അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പാകിസ്താന്‍ കരസേനാ മേധാവി നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആണവ ഭീഷണി മുഴക്കുന്നത് പാകിസ്താന്റെ പതിവ് ശൈലിയാണ്. ഇത്തരം പരാമര്‍ശങ്ങളില്‍ അടങ്ങിയിരിക്കുന്ന നിരുത്തരവാദിത്വത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് സ്വന്തമായി നിഗമനത്തിലെത്താം. സൈന്യം ഭീകരസംഘടനകളുമായി കൈകോര്‍ക്കുന്ന ഒരു രാജ്യത്തെ ആണവ നിയന്ത്രണ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങളെ ഇത് ഊട്ടിയുറപ്പിക്കുന്നു’ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
