ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടന്നതോടെ ബിജെപി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും ഒരുക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ.ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മുന്നേറുകയാണ്. നിലവിൽ ബിജെപി 76 സീറ്റിലും ജെഡിയു 66 സീറ്റിലും മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ ബഹുദൂരം മുന്നേറ്റം നടത്തുന്നതിനിടെ ഔദ്യോഗിക വസതിക്കുമുന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു തുടങ്ങി.നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷൽ പൂരിയും ജിലേബിയും റെഡി; ആഘോഷം തുടങ്ങി ബിജെപി
