ഡൽഹിയിൽ വീണ്ടും സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്കൂളുകള്‍ക്കാണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നേരെ ഇന്നലെയും ഭീഷണി സന്ദേശം വന്നിരുന്നു. ദ്വാരകയിലെ തോമസ് സ്കൂള്‍, ഡൽഹി യൂണിവേഴ്സിറ്റി സെന്റ് സ്റ്റീഫന്‍സ് കോളേജിനുമാണ് ഇന്നലെ ബോംബ് ഭീഷണി ഉണ്ടായത്.
ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തെ തുടർന്ന് സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. എന്തുകൊണ്ടാണ് ഡല്‍ഹിയിലെ സ്കൂളുകളില്‍ തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തുന്നതെന്ന് വ്യക്തമല്ല. ഭീഷണി സന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍