ട്രംപിന്റെ മധ്യസ്ഥത; അസർബൈജാനും അർമീനിയയും തമ്മിൽ സമാധാനക്കരാർ ഒപ്പുവച്ചു

അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും തമ്മിൽ വൈറ്റ് ഹൗസിലാണു ഒപ്പുവച്ചത്.വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ഇരു രാജ്യങ്ങളുടെയും തലവന്മാ‌‍ർ കരാറിലേർപ്പെട്ടത്.

ചരിത്രപരമായ ചടങ്ങിനാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. കരാറിൻ്റെ ഭാഗമായി ഇരുരാജ്യങ്ങൾ തമ്മിലുള്ള ചില പ്രധാന ഗതാഗത റൂട്ടുകൾ തുറക്കും. മേഖലയിലെ യുഎസ് സ്വാധീനം വർധിപ്പിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്.എല്ലാ പോരാട്ടങ്ങളും എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് അ‍ർമേനിയയും അസർബൈജാനും ഉറപ്പുനൽകിയെന്ന് ട്രംപ് പറഞ്ഞു. അവർ 35 വർഷം പോരടിച്ചു. ഇപ്പോൾ അവർ സുഹൃത്തുക്കളാണ്. ദീർഘകാലത്തേക്കുള്ള സൗഹൃദമാണിതെന്നും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *