അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ഇന്ത്യൻ വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ സംഭവത്തിൽ വിമർശനം വ്യാപകമാകുന്നു. വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങു വെക്കുകയും നാടുകടത്തുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.മനുഷ്യത്വ രഹിതം എന്നും മനുഷ്യ ദുരന്തം എന്നുമാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. ജൂൺ ഏഴിനാണ് സംഭവം.തന്നോടൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന വിദ്യാർത്ഥിയോടാണ് അധികൃതർ ക്രൂരത കാട്ടിയത്.അവനെ വിമാനത്തിൽ കയറാൻ അനുവദിക്കാതെ കൈവിലങ്ങുകൾ വെച്ച് നാട് കടത്തുകയായിരുന്നുവെന്നാണ് ജെയിൻ പറയുന്നത്.
മനുഷ്യത്വ രഹിതം; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ സംഭവത്തിൽ വ്യാപക വിമർശനം
