ജമ്മു കശ്മീരിലെ സോപ്പോരയിൽ വ്യാപക റെയ്ഡ്

ദില്ലി: അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ജമ്മു കശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയിൽ ഡ്രോൺ പറത്തൽ തൽകാലികമായി നിരോധിച്ചിരിക്കുകയാണ്.

അതേ സമയം, അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ നാശനഷ്ടമുണ്ടായവർക്ക് ജമ്മു കശ്മീർ സർക്കാർ ഉടൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും.വീടുകൾ നഷ്ടമായവർക്ക് പ്രത്യേക സഹായ ധനം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തിന്റെ അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *